---
title: "കുരുന്നുകൾക്ക് പുതിയ വീട്; ചാത്തോത്ത് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു"
english_title: "New home for children; Chathot Anganwadi building inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316786/new-home-for-children-chathot-anganwadi-building-inaugurated"
published_at: "2025-09-24T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3abd9312e9_jkjkhjjljljfg.jpg"
keywords: []
---

# കുരുന്നുകൾക്ക് പുതിയ വീട്; ചാത്തോത്ത് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: [**പുറമേരി ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്ന് പണിത ചാത്തോത്ത് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതിലക്ഷ്മി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പുറമേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് പുതിയ കെട്ടിടം.

## Article Content

**നാദാപുരം: [**പുറമേരി ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്ന് പണിത ചാത്തോത്ത് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതിലക്ഷ്മി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പുറമേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് പുതിയ കെട്ടിടം.

വാർഡംഗം എൻ കെ അലി മത്ത് അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബീന കല്ലിൽ, കെ എം വിജിഷ, വാ ർഡ് മെമ്പർ കൂടത്താങ്കണ്ടി രവി, വാർഡ് സമിതി കൺവീനർ കെ പി അമീർ, ദിലീപ് പെരുമുണ്ടച്ചേരി, കെട്ടിടത്തിന് സ്ഥലം സംഭാവന നൽകിയ എം സി സുബൈർ, ചന്ദ്രൻ ആനോത്ത്, ചിറയിൽ കാ സിം, വി കെ മുഹമ്മദ്, കീഴ്പ്പാട്ട് മു ഹമ്മദ്, സി ശശി, പി ഇ അജി, ടി കെ കുഞ്ഞബ്ദുള്ള എന്നിവർ സം സാരിച്ചു. ചിറയിൽ മുസ ഹാജി സ്വാഗതവും ലീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316786/new-home-for-children-chathot-anganwadi-building-inaugurated)