---
title: "'കരുത്തേകാം കരുതലേകാം'; എൻ എസ് എസ് ജീവിതോൽസവത്തിന് തുടക്കമായി"
english_title: "NSS Life Celebration begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316888/nss-life-celebration-begins"
published_at: "2025-09-24T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4222774701_nss.jpg"
keywords: []
---

# 'കരുത്തേകാം കരുതലേകാം'; എൻ എസ് എസ് ജീവിതോൽസവത്തിന് തുടക്കമായി

> **Lead Summary:** **പുറമേരി: **പൊതുവിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലുള്ള 'ജീവിതോത്സവം 2025' കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ഇ.കെ.ലളിതാംബിക ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: **പൊതുവിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലുള്ള 'ജീവിതോത്സവം 2025' കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ഇ.കെ.ലളിതാംബിക ഉദ്ഘാടനം ചെയ്തു.

അനുദിനം കരുത്തേകാം കരുതലേകാം എന്ന സന്ദേശം ഉയർത്തി എൻ എസ് എസ് വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങളിലുമായി നടത്തുന്ന 21ദിന ചലഞ്ചുകളുടെ പരിപാടികളാണ് ജീവിതോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്.

പ്രോഗ്രാം ഓഫീസർ അപർണ രാജ് അധ്യക്ഷത വഹിച്ചു. സാന്ത്വന പരിചരണം എന്ന വിഷയത്തിൽ പി.അബ്ദുല്ല മാസ്റ്റർ ക്ലാസെടുത്തു. എം.കെ.റികിൽ, മുഹമ്മദ് ഷമീർ, അദ്വൈത്, അനർഘ്, പാർവണ, ആവണി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316888/nss-life-celebration-begins)