---
title: "കണ്ണീരണിഞ്ഞ് ഗ്രാമം ;  മുഹമ്മദും ഫാത്തിമയും   അന്ത്യയാത്രയാകുന്നു "
english_title: "Village in tears; Muhammad and Fatima are on their last journey"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317/village-in-tears-muhammad-and-fatima-are-on-their-last-journey"
published_at: "2021-09-27T17:01:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6151ab9c9e9ef_muhammad fathimma.jpg"
keywords: []
---

# കണ്ണീരണിഞ്ഞ് ഗ്രാമം ;  മുഹമ്മദും ഫാത്തിമയും   അന്ത്യയാത്രയാകുന്നു 

> **Lead Summary:** **നാദാപുരം : **നാടിനെ നടുക്കിയ കൊടും ക്രൂരതയിൽ കണ്ണീരണിഞ്ഞ് പേരോട് ഗ്രാമം .ഇരട്ട കുട്ടികളായ മുഹമ്മദും ഫാത്തിമയും അന്ത്യയാത്രയാകുന്നു .

## Article Content

**നാദാപുരം : **നാടിനെ നടുക്കിയ കൊടും ക്രൂരതയിൽ കണ്ണീരണിഞ്ഞ് പേരോട് ഗ്രാമം .ഇരട്ട കുട്ടികളായ മുഹമ്മദും ഫാത്തിമയും അന്ത്യയാത്രയാകുന്നു .

ഖബറടക്കം അല്പസമയത്തിനകം മുദാക്കര പള്ളി ഖബറിസ്ഥാനിൽ ചേരും. പേരോട് കിണറ്റിൽ മുങ്ങി മരിച്ചത് ഇരട്ട കുട്ടികളായ മുഹമ്മദ്, ഫാത്തിമയും.

പേരോട് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വിട്ടു കിണറ്റിൽ എറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം തുടങ്ങി.

പേരോടി നടുത്ത് സി.സി.യു.പി സ്ക്കൂൾ പരിസരത്ത് താമസിക്കുന്ന മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബീനയെയാണ് ഇന്ന് പുലർച്ചയോടെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇവരുടെ മൂന്നര വയസ്സുള്ള ഇരട്ട കുട്ടികളായ മുഹമ്മദ്, ഫാത്തിമ എന്നീ കുട്ടികളാണ് മരിച്ചത്. മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിൽ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് യുവതി കിണറ്റിലേക്ക് ചാടിയത്.

ഒമ്പതര മണിയോടെ തന്നെ കുട്ടികളെ കിണറ്റിൽ ഇട്ടതായാണ് കരുതുന്നത്.പതിനൊന്ന് മണിയോടെയാണ് കിണറ്റിൽ മോട്ടോർ പൈപ്പിൽ പിടിച്ചു നിന്ന നിലയിൽ യുവതിയെ കണ്ടത്.

നാട്ടുകാർ രക്ഷപ്പെടുത്തിയ യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടെ പോസ്റ്റ് മോർട്ടം നടപടി ഇന്ന് രാവിലെ ആരംഭിക്കും. സുബീനക്കെതിരെ കൊലപാതകത്തിന് കേസെടുത്തേക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317/village-in-tears-muhammad-and-fatima-are-on-their-last-journey)