---
title: "പറഞ്ഞ് പറ്റിക്കുന്നോ...? അടുപ്പിൽ ഉന്നതിയിലെ കുടുംബങ്ങൾക്ക് വീട് വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം"
english_title: "Are you lying?... DYFI protests alleging that families in the Unnathi area were cheated by promising them houses"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317004/are-you-lying-dyfi-protests-alleging-that-families-in-the-unnathi-area-were-cheated-by-promising-them-houses"
published_at: "2025-09-25T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4fe2cb8e4f_jhjhjhjhh.jpg"
keywords: []
---

# പറഞ്ഞ് പറ്റിക്കുന്നോ...? അടുപ്പിൽ ഉന്നതിയിലെ കുടുംബങ്ങൾക്ക് വീട് വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം

> **Lead Summary:** **വിലങ്ങാട്:[ ** അടുപ്പിൽ ഉന്നതിയിലെ 27 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചുനൽകുമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് ആരോപിച്ച് ബി.ജെ.പി.ക്കെതിരെ ഡി.വൈ.എഫ്.ഐ വിലങ്ങാട് മേഖലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. വിലങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി.ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ട്രഷറർ സി. അഷിൽ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

## Article Content

**വിലങ്ങാട്:[ ** അടുപ്പിൽ ഉന്നതിയിലെ 27 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചുനൽകുമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് ആരോപിച്ച് ബി.ജെ.പി.ക്കെതിരെ ഡി.വൈ.എഫ്.ഐ വിലങ്ങാട് മേഖലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. വിലങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി.ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ട്രഷറർ സി. അഷിൽ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കമ്മിറ്റി മെമ്പർ രസിൽ അധ്യക്ഷനായി. കെ പി രാജീവൻ, ടി ടി സുനിൽകുമാർ, കെ നിജീഷ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ പി ആദർ ശ് സ്വാഗതവും വൈസ് പ്രസിഡ ന്റ് കെ വി ലിജിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317004/are-you-lying-dyfi-protests-alleging-that-families-in-the-unnathi-area-were-cheated-by-promising-them-houses)