---
title: "കല പിറന്നു; കേരള സ്കൂൾ കലോത്സവം ; കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറിയിൽ തുടക്കം"
english_title: "Art is born; Kerala School Art Festival; Kallachi Govt. Higher Secondary School begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317052/art-is-born-kerala-school-art-festival-kallachi-govt-higher-secondary-school-begins"
published_at: "2025-09-25T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d525d8c0b92_ghjghhjgh.jpg"
keywords: []
---

# കല പിറന്നു; കേരള സ്കൂൾ കലോത്സവം ; കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറിയിൽ തുടക്കം

> **Lead Summary:** **നാദാപുരം:[ **[ ]കലയുടെ ഉത്സവം പിറന്നു. കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള സ്കൂൾ തല മത്സരത്തിന് കല്ലാച്ചി ഗവ.ഹയർ സെക്കണ്ടറിയിൽ തുടക്കമായി.

## Article Content

**നാദാപുരം:[ **[ ]കലയുടെ ഉത്സവം പിറന്നു. കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള സ്കൂൾ തല മത്സരത്തിന് കല്ലാച്ചി ഗവ.ഹയർ സെക്കണ്ടറിയിൽ തുടക്കമായി.

പി.ടി.എ. പ്രസിഡന്റ് എ. ദിലീപ്കുമാർ അധ്യക്ഷനായ ചടങ്ങിൽ ജി.എച്ച്.എസ്.എസ്. സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് രാഗീഷ് കെ. ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാമിംഗ് ആർട്ടിസ്റ്റ് സുനിൽ കോടെബ്രെം പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സൂര്യ ടിവി ചലഞ്ച് സിംഗറായ സ്നേഹ അശോക് മുഖ്യാതിഥിയായി.

എസ്.എം.സി. ചെയർമാൻ ദിലീപ് പെരുമുണ്ടശ്ശേരി, എം.പി.ടി.എ. പ്രസിഡന്റ് റിൻഷ, എച്ച്.എം. ഇൻചാർജ് മാധവൻ കെ, സ്കൂൾ ചെയർപേഴ്സൺ അനാമിക, സ്റ്റാഫ് സെക്രട്ടറിമാരായ പ്രസാദ് പി., സന്തോഷ് എം.കെ. എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി രാജലക്ഷ്മി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317052/art-is-born-kerala-school-art-festival-kallachi-govt-higher-secondary-school-begins)