---
title: "പ്രതിഷേധ സായാഹ്നം; സമരം ചെയ്തതിന് സർക്കാറിന്റെ പ്രതികാര നടപടിയെന്ന് ബിജെപി"
english_title: "Protest evening; BJP says government's action is retaliation for protest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317080/protest-evening-bjp-says-governments-action-is-retaliation-for-protest"
published_at: "2025-09-25T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d5684072aef_gfgfgf.jpg"
keywords: []
---

# പ്രതിഷേധ സായാഹ്നം; സമരം ചെയ്തതിന് സർക്കാറിന്റെ പ്രതികാര നടപടിയെന്ന് ബിജെപി

> **Lead Summary:** **വിലങ്ങാട്:[ ** ഉന്നതിയിലെ കുടുംബങ്ങൾക്ക് നിർമ്മിക്കുന്ന വീടിൻ്റെ ഫണ്ട് നൽകാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്തതിൽ സർക്കാരിൻ്റെ പ്രതികാര നടപടിയിൽ ബിജെപിയുടെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഉരാളുങ്കൽ ലേബർ കോൺട്രാക് സൊസൈറ്റി നിർമ്മിച്ചു നൽകുന്ന വീട് നിർമ്മാണത്തിലെ അപാകതയ്ക്കെതിരെയും ഫണ്ട് തടഞ്ഞുവെച്ചതിലും പ്രതിഷേധിച്ച് സമരം ചെയ്ത വനവാസി കുടുംബങ്ങളുടെ ഫണ്ട് തടഞ്ഞുവെച്ച് സംസ്ഥാന സർക്കാറിന്റെ പ്രതികാര നടപടിയ്ക്കെതിരെ ബിജെപി വിലങ്ങാട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു .ഉടൻ തന്നെ കുടുംബങ്ങൾക്ക് ലഭിക്കാനുള്ള ബാക്കി ഫണ്ട് ഉടൻ നൽകാത്ത പക്ഷം ശക്തമായി സമരപരിപാടി സംഘടിപ്പിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട്

## Article Content

**വിലങ്ങാട്:[ ** ഉന്നതിയിലെ കുടുംബങ്ങൾക്ക് നിർമ്മിക്കുന്ന വീടിൻ്റെ ഫണ്ട് നൽകാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്തതിൽ സർക്കാരിൻ്റെ പ്രതികാര നടപടിയിൽ ബിജെപിയുടെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഉരാളുങ്കൽ ലേബർ കോൺട്രാക് സൊസൈറ്റി നിർമ്മിച്ചു നൽകുന്ന വീട് നിർമ്മാണത്തിലെ അപാകതയ്ക്കെതിരെയും ഫണ്ട് തടഞ്ഞുവെച്ചതിലും പ്രതിഷേധിച്ച് സമരം ചെയ്ത വനവാസി കുടുംബങ്ങളുടെ ഫണ്ട് തടഞ്ഞുവെച്ച് സംസ്ഥാന സർക്കാറിന്റെ പ്രതികാര നടപടിയ്ക്കെതിരെ ബിജെപി വിലങ്ങാട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു .ഉടൻ തന്നെ കുടുംബങ്ങൾക്ക് ലഭിക്കാനുള്ള ബാക്കി ഫണ്ട് ഉടൻ നൽകാത്ത പക്ഷം ശക്തമായി സമരപരിപാടി സംഘടിപ്പിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട്

ബിജെപി ജില്ലാ പ്രസിഡൻ്റ് സി ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: കെ ദിലീപ്, ജില്ലാ ട്രഷറർ വിപിൻ ചന്ദ്രൻ ചന്ദ്രൻ, ഒ.ബി.സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ കെ കെ രജ്ജിത്ത് , മണ്ഡലം പ്രസിഡൻ്റ് എം സി അനീഷ് . അഡ്വ: ജോയ് ജെയ്ൻ , കെ കെ കുങ്കൻ, ശ്രിജിത്ത് വി കെ , അഭിലാഷ് പി കെ , അനിഷ് മാത്യു, നജീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317080/protest-evening-bjp-says-governments-action-is-retaliation-for-protest)