---
title: "ഇനി പുതിയ കെട്ടിടത്തിൽ; വളയത്ത് ഖാദിനെയ്ത്ത് കേന്ദ്രം രണ്ടാംനില ഉദ്ഘാടനം ചെയ്തു"
english_title: "Now in a new building; The second floor of the Khadineethu Center was inaugurated at Valayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317141/now-in-a-new-building-the-second-floor-of-the-khadineethu-center-was-inaugurated-at-valayat-N"
published_at: "2025-09-26T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d628d251240_jgghg.jpg"
keywords: []
---

# ഇനി പുതിയ കെട്ടിടത്തിൽ; വളയത്ത് ഖാദിനെയ്ത്ത് കേന്ദ്രം രണ്ടാംനില ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വളയം: [**വളയം പഞ്ചായത്തിലെ മഞ്ചാന്തറ ഖാദി നെയ്ത്ത് കേന്ദ്രത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിന്റെ രണ്ടാം നില ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശിയാണ് 30 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മഞ്ചാന്തറ മിനി വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന ഈ ഖാദി നെയ്ത് കേന്ദ്രത്തിൽ നിലവിൽ പതിനെട്ട് പേരാണ് ജോലി ചെയ്യുന്നത്.

## Article Content

**വളയം: [**വളയം പഞ്ചായത്തിലെ മഞ്ചാന്തറ ഖാദി നെയ്ത്ത് കേന്ദ്രത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിന്റെ രണ്ടാം നില ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശിയാണ് 30 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മഞ്ചാന്തറ മിനി വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന ഈ ഖാദി നെയ്ത് കേന്ദ്രത്തിൽ നിലവിൽ പതിനെട്ട് പേരാണ് ജോലി ചെയ്യുന്നത്.

പുതിയ കെട്ടിടവും തറിയും ലഭ്യമായതോടെ പുതുതായി പന്ത്രണ്ട് പേർക്കുകൂടി തൊഴിൽ ലഭ്യമായി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ് അധ്യക്ഷനായി. പി ടി നിഷ, എം സുമതി, എം ദേവി, എൻ പി കണ്ണൻ, ടി രാജീവൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317141/now-in-a-new-building-the-second-floor-of-the-khadineethu-center-was-inaugurated-at-valayat-N)