---
title: "'പോഷൻ മാ'; കുട്ടികളുടെ പോഷകാഹാര ലഭ്യത കാമ്പയിന് തുണേരിയിൽ തുടക്കം"
english_title: "'Poshan Ma' children's nutrition campaign begins in Tooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317203/poshan-ma-childrens-nutrition-campaign-begins-in-tuneri"
published_at: "2025-09-26T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d65d821b0e5_ddfgesrdg.jpg"
keywords: []
---

# 'പോഷൻ മാ'; കുട്ടികളുടെ പോഷകാഹാര ലഭ്യത കാമ്പയിന് തുണേരിയിൽ തുടക്കം

> **Lead Summary:** തുണേരി:**[** കേരള സർക്കാറും തുണേരി ബ്ലോക്ക് ഐ സി ഡി സും സംയുക്തമായി നടത്തുന്ന കുട്ടികളുടെ പോഷകാഹാരം ലഭ്യത കാമ്പയിന് തുണേരിയിൽ തുടക്കം. പോഷകഹാര ലഭ്യത ഉറപ്പക്കാൻ തുണേരി ബ്ലോക്ക് പഞ്ചായത്തിൻ കീഴിലെ രക്ഷിതാകൾക്ക് ഒരുമാസകാലം നടത്തുന്ന ക്യാമ്പയിൻ 'പോഷൻമാ 2025' പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയതു.

## Article Content

തുണേരി:**[** കേരള സർക്കാറും തുണേരി ബ്ലോക്ക് ഐ സി ഡി സും സംയുക്തമായി നടത്തുന്ന കുട്ടികളുടെ പോഷകാഹാരം ലഭ്യത കാമ്പയിന് തുണേരിയിൽ തുടക്കം. പോഷകഹാര ലഭ്യത ഉറപ്പക്കാൻ തുണേരി ബ്ലോക്ക് പഞ്ചായത്തിൻ കീഴിലെ രക്ഷിതാകൾക്ക് ഒരുമാസകാലം നടത്തുന്ന ക്യാമ്പയിൻ 'പോഷൻമാ 2025' പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയതു.

ക്ഷേമ കാര്യസ്ഥിരം സമിതി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.കെ. ഇന്ദിര, ബിന്ദു പുതിയോട്ടിൽ, മെമ്പർമാരായ എ.ഡാനിയ, സി.പി അബുജം, സെക്രടറി കെ . ഗംഗാധരൻ,സി ഡി പി ഓ ചിന്മയ എസ് ആനന്ദ് നിഷ നമ്പാ പൊയിൽ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് ഡോ.എ.വി റുബിന.പി.എം ശിവപ്രിയ എന്നിവർ ക്ലാസ് നയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317203/poshan-ma-childrens-nutrition-campaign-begins-in-tuneri)