---
title: "പുരസ്കാര നിറവിൽ; പുറമേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് ഐഎസ്ഒ അംഗീകാരം"
english_title: "ISO accreditation for Kudumbashree CDS in Athurugiriya Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317238/iso-accreditation-for-kudumbashree-cds-in-athurugiriya-panchayat"
published_at: "2025-09-26T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6951f2bedf_award.jpg"
keywords: []
---

# പുരസ്കാര നിറവിൽ; പുറമേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് ഐഎസ്ഒ അംഗീകാരം

> **Lead Summary:** **പുറമേരി: **മാതൃകാപരമായ പ്രവര്‍ത്തന മികവിന് പുറമേരി പഞ്ചായത്ത് കുടംബശ്രീ സിഡിഎസിന് ഐഎസ്ഒ അംഗീകാരം. അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍,രജിസ്റ്ററുകളുടെയും ഫയലുകളുടെയും സൂക്ഷിപ്പ്, അക്കൗണ്ടിങ്ങ് സിസ്റ്റം സാമ്പത്തിക ഇടപാടുകള്‍ എന്നിവയിലെ കൃത്യത ഉള്‍പ്പെടെയുള്ള മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ഐഎസ്ഒക്ക് പരിഗണിച്ചത്.

## Article Content

**പുറമേരി: **മാതൃകാപരമായ പ്രവര്‍ത്തന മികവിന് പുറമേരി പഞ്ചായത്ത് കുടംബശ്രീ സിഡിഎസിന് ഐഎസ്ഒ അംഗീകാരം. അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍,രജിസ്റ്ററുകളുടെയും ഫയലുകളുടെയും സൂക്ഷിപ്പ്, അക്കൗണ്ടിങ്ങ് സിസ്റ്റം സാമ്പത്തിക ഇടപാടുകള്‍ എന്നിവയിലെ കൃത്യത ഉള്‍പ്പെടെയുള്ള മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ഐഎസ്ഒക്ക് പരിഗണിച്ചത്.

സിഡിഎസ് അധ്യക്ഷ കെ.സ്വപ്നയുടെ നേതൃത്വത്തിലുളള ഭരണസമിതിയാണ് സി.ഡി.എസ് ഓഫീസിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍.സ്ഥാപനത്തിൽ ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍പേഴ്സണ്‍ കെ.സ്വപ്ന പറഞ്ഞു. ഐഎസ്ഒ സര്‍ട്ടിഫിക്കറ്റിനുള്ള കണ്‍സള്‍ട്ടന്‍സി ഏജന്‍സി കിലയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317238/iso-accreditation-for-kudumbashree-cds-in-athurugiriya-panchayat)