---
title: "പുത്തൻ വഴിയിലൂടെ; പുറമേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ റോഡുകൾ ഉദ്ഘാടനം ചെയ്തു"
english_title: "Roads in the sixth ward of the Athurugiriya Grama Panchayat were inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317245/roads-in-the-sixth-ward-of-the-athurugiriya-grama-panchayat-were-inaugurated"
published_at: "2025-09-26T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6a00cbd367_1.jpg"
keywords: []
---

# പുത്തൻ വഴിയിലൂടെ; പുറമേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ റോഡുകൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പുറമേരി : ** പുറമേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ റോഡുകൾ ഉദ്ഘാടനം ചെയ്തു. പണിപൂർത്തീകരിച്ച മാക്കൂട്ടത്തിൽ - പറവട്ട് ചാലിൽ റോഡ് , ഒറ്റപ്പിലാവുള്ളതിൽ - പുത്തലത്ത് റോഡ്, മേലായിക്കണ്ടി റോഡ്, എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.കെ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി : ** പുറമേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ റോഡുകൾ ഉദ്ഘാടനം ചെയ്തു. പണിപൂർത്തീകരിച്ച മാക്കൂട്ടത്തിൽ - പറവട്ട് ചാലിൽ റോഡ് , ഒറ്റപ്പിലാവുള്ളതിൽ - പുത്തലത്ത് റോഡ്, മേലായിക്കണ്ടി റോഡ്, എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.കെ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ എൻ.കെ.അലിമത്ത് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.എം.വിജിഷ, ചന്ദ്രൻ ആനോത്ത്,  മക്കൂട്ടത്തിൽ അമ്മത്,  എന്നിവർ സംസാരിച്ചു. വാർഡ് സമിതി കൺവീനർ അമീർ.കെ.പി സ്വാഗതവും ദിലീപ് പെരുമുണ്ടച്ചേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317245/roads-in-the-sixth-ward-of-the-athurugiriya-grama-panchayat-were-inaugurated)