---
title: "നാദാപുരവും മാറും; പാഴായിപ്പോയ 40 വർഷങ്ങൾ, എൽഡിഎഫ്  പ്രചരണ ജാഥയ്ക്ക് തുടക്കമായി"
english_title: "Nadapuram will also change 40 years wasted LDF campaign march begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317246/nadapuram-will-also-change-40-years-wasted-ldf-campaign-march-begins"
published_at: "2025-09-26T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6a19e7b019_kallachi.jpg"
keywords: []
---

# നാദാപുരവും മാറും; പാഴായിപ്പോയ 40 വർഷങ്ങൾ, എൽഡിഎഫ്  പ്രചരണ ജാഥയ്ക്ക് തുടക്കമായി

> **Lead Summary:** **നാദാപുരം: ** പാഴായിപ്പോയ 40 വർഷങ്ങൾ നാദാപുരവും മാറും എന്ന മുദ്രാവാക്യവുമായി എൽ.ഡി.എഫ് നാദാപുരം പഞ്ചായത്ത് പ്രചരണ ജാഥയ്ക്ക് വിഷ്ണു മംഗലത്ത് തുടക്കമായി. കേരളത്തിൽ ഏറ്റവും കുടുതൽ വരുമാനമുള്ള പഞ്ചായത്തുകളിൽ ഒന്നായ നാദാപുരം വികസന പ്രവർത്തനങ്ങളിൽ ഏറെ പിറകിലാണ്. മാലിന്യ സംസ്കരണത്തിൽ ശാസ്ത്രീയ സംവിധാനങ്ങളില്ല.

## Article Content

**നാദാപുരം: ** പാഴായിപ്പോയ 40 വർഷങ്ങൾ നാദാപുരവും മാറും എന്ന മുദ്രാവാക്യവുമായി എൽ.ഡി.എഫ് നാദാപുരം പഞ്ചായത്ത് പ്രചരണ ജാഥയ്ക്ക് വിഷ്ണു മംഗലത്ത് തുടക്കമായി. കേരളത്തിൽ ഏറ്റവും കുടുതൽ വരുമാനമുള്ള പഞ്ചായത്തുകളിൽ ഒന്നായ നാദാപുരം വികസന പ്രവർത്തനങ്ങളിൽ ഏറെ പിറകിലാണ്. മാലിന്യ സംസ്കരണത്തിൽ ശാസ്ത്രീയ സംവിധാനങ്ങളില്ല.

കല്ലാച്ചി ടൗണിൽ സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ട് പോലും വിനിയോഗിക്കാൻ പഞ്ചായത്ത് ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. പഞ്ചായത്തിന്റെ വികസന മുരടിപ്പ് ജനങ്ങളിൽ വിശദീകരിക്കാനും , വരാൻ പോകുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിൽ വരേണ്ട ആവശ്യകതയും ജനങ്ങളിൽ വിശദീകരിക്കാൻ വേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിൽ സി.എച് മോഹനൻ നേതൃത്വം നൽകുന്ന പ്രചരണ ജാഥ പെരുവ ങ്കരയിൽ സി.പി ഐ എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ടി സുഗതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

കൂടത്താം കണ്ടി സുരേഷ് മാസ്ററർ, എ. മോഹൻദാസ് ,കെ.പി കുമാരൻ മാസ്റ്റർ, കരിമ്പിൽ ദിവാകരൻ, കുറുവമ്പത്ത് നാസർ, കെ ശ്യാമള ടീച്ചർ, കരിമ്പിൽ വസന്ത , കെ.ജി ലത്തീഫ് പോക്കർ ഹാജി എന്നിവർ സംസാരിച്ചു. സി.രാജൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317246/nadapuram-will-also-change-40-years-wasted-ldf-campaign-march-begins)