---
title: "ജീവിതോത്സവം ; ലഹരി വിരുദ്ധ റാലിയുമായി പേരോട് എം ഐ എം  ഹയർസെക്കൻഡറി സ്കൂൾ  "
english_title: "MIM Higher Secondary School in Perode holds anti-drug rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317255/mim-higher-secondary-school-in-perode-holds-anti-drug-rally"
published_at: "2025-09-26T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6b238a3e61_perod.jpg"
keywords: []
---

# ജീവിതോത്സവം ; ലഹരി വിരുദ്ധ റാലിയുമായി പേരോട് എം ഐ എം  ഹയർസെക്കൻഡറി സ്കൂൾ  

> **Lead Summary:** **നാദാപുരം : **പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവിതോത്സവം പദ്ധതി തുടങ്ങി. നാദാപുരം സബ് ഇൻസ്പെക്ടർ കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവിതോത്സവം പദ്ധതി തുടങ്ങി. നാദാപുരം സബ് ഇൻസ്പെക്ടർ കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു.

പേരോട് നിന്നും തൂണേരിയിലേക്ക് എൻഎസ്എസ് , സ്കൗട്ട് ,ഗൈഡ്സ് എന്നീ വോളന്റീയേഴ്സിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ റാലിയുടെ ഫ്ലാഗ് ഓഫ് മാനേജർ പി ബി കുഞ്ഞമ്മദ് ഹാജി നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ എ കെ രഞ്ജിത് അധ്യക്ഷത വഹിച്ചു. എക്സൈസ് നാദാപുരം സിവിൽ ഓഫീസർ വിജേഷ്, NSS ക്ലസ്റ്റർ കൺവീനർ ബിജീഷ് കെ.കെ,പിടിഎ പ്രസിഡന്റ് മുഹമ്മദ്, ടികെ അബ്ബാസ്, വാർഡ് മെമ്പർ രഞ്ജിത്ത്,എം എം മുഹമ്മദ് , റഫീക് പി, സബീന, സഫിയ ഇസ്മയിൽ വാണിമേൽ, നിസാർ ഒ, ഫാസിൽ സിവി, റഷീദ് കെപി, അസീസ് ആര്യമ്പത്ത് , വളണ്ടിയർമാരായ സിദാൻ , മെഹറിഷ്, നൂസ്ഹ

എന്നിവർ സംബന്ധിച്ചു. തൂണേരിയിൽ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം നിർവഹിച്ചു.പ്രോഗ്രാം ഓഫീസർ ഷാഹിന പുത്തലത്ത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317255/mim-higher-secondary-school-in-perode-holds-anti-drug-rally)