---
title: "യുവതരംഗ്; നൈറ്റ് വോളിബോൾ മേള സമാപിച്ചു "
english_title: "Youth wave; The night volleyball fair ended"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/31731/youth-wave-the-night-volleyball-fair-ended"
published_at: "2022-03-14T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f4ee0d7212_Untitled-3.jpg"
keywords: []
---

# യുവതരംഗ്; നൈറ്റ് വോളിബോൾ മേള സമാപിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ : **യുവതരംഗ് ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ് ഇരിങ്ങണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന നൈറ്റ് വോളിബോൾ മേള ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : **യുവതരംഗ് ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ് ഇരിങ്ങണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന നൈറ്റ് വോളിബോൾ മേള ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.

വിജയിച്ച യുവതരംഗ് ഇരിങ്ങണ്ണൂർ ടീം പടിഞ്ഞാറെക്കണ്ടി കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ വിന്നേർസ് ട്രോഫി കരസ്ഥമാക്കി , ചീരാങ്കണ്ടി കണാരൻ മാസ്റ്റർ മെമ്മോറിയൽ റണ്ണർ അപ്പ് ട്രോഫി പറവകൾ ഇരിങ്ങണ്ണൂർ ടീം നേടി.

മത്സരങ്ങളിൽ വിവിധ ടീമുകൾക്ക് വേണ്ടി പ്രമുഖ താരങ്ങൾ അണിനിരന്നു. യുവതരംഗ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്.

വിന്നേർസ് ട്രോഫി വിതരണം ടി. അനിൽ കുമാറും റണ്ണേർസ് അപ് ട്രോഫി ജില്ലാ റഫറീസ് ചെയർമാൻ വിജയനും നൽകി. ബെസ്റ്റ് സെറ്റർ, ബെസ്റ്റ്‌ യൂനിവേഴ്സൽ, ബെസ്റ്റ്‌ ഡിഫന്റർ എന്നിവർക്കുള്ള ട്രോഫികൾ കെ.പി ഹുസൈൻ,വി.പി. പ്രേമചന്ദ്രൻ , ഗോപിനാഥ് പുതുക്കുടി എന്നിവർ നൽകി. വിജയി കൾക്കുള്ള കാഷ വാർഡ് വി. ദീപാങ്കുരനും ജിതിൻ മോഹനനും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/31731/youth-wave-the-night-volleyball-fair-ended)