---
title: "ചാരായ വാറ്റ് തകൃതി; ചിറ്റാരിയിലെ തോട്ടിരികിൽ 1400 ലിറ്റർ വാഷ്  കണ്ടെത്തി"
english_title: "1400 liters of wash was found in a ditch in Chittari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/31734/1400-liters-of-wash-was-found-in-a-ditch-in-chittari"
published_at: "2022-03-14T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f52a9ac80d_Untitled-1.jpg"
keywords: []
---

# ചാരായ വാറ്റ് തകൃതി; ചിറ്റാരിയിലെ തോട്ടിരികിൽ 1400 ലിറ്റർ വാഷ്  കണ്ടെത്തി

> **Lead Summary:** **നാദാപുരം : **മലയോര മേഖലയിൽ ചാരായ വാറ്റ് തകൃതിയായി. ചിറ്റാരിയിലെ തോട്ടിരികിൽ ചാരായ നിർമ്മാണത്തിന് തയ്യാറാക്കിയ 1400 ലിറ്റർ വാഷ് കണ്ടെത്തി.

## Article Content

**നാദാപുരം : **മലയോര മേഖലയിൽ ചാരായ വാറ്റ് തകൃതിയായി. ചിറ്റാരിയിലെ തോട്ടിരികിൽ ചാരായ നിർമ്മാണത്തിന് തയ്യാറാക്കിയ 1400 ലിറ്റർ വാഷ് കണ്ടെത്തി.

നാദാപുരം എക്സൈസ് റെയിഞ്ചു പാർട്ടി ഇന്ന് വിലങ്ങാട് ചിറ്റാരി മേഖലയിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ വാളാംതോടിൽ നിന്നും ചിറ്റാരി യിലേക്ക് പോകുന്ന റോഡിൽ ചന്തനാം കുണ്ടിൽ നിന്നും നുറുകല്ലിലേക്ക് ഒഴുകുന്ന തോടരികിൽ വ്യാജ വാറ്റ് നിർമാണത്തിനായി പാകപ്പെടുത്തിയ 1400 ലിറ്റർ വാഷ് കണ്ടെത്തി കേസാക്കി.

കേസ് നാദാപുരം റേഞ്ച് ഓഫീസിലെ CR NO: 31/2022 ആയി രജിസ്റ്റർ ചെയ്തു.നാദാപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ എ.കെ ശ്രീജിത്തിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജയൻ. കെ. കെ,വിജയൻ വി.സി ശ്രീനാഥ് കെ. എം എന്നിവർ പാർട്ടിയിൽ പങ്കെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/31734/1400-liters-of-wash-was-found-in-a-ditch-in-chittari)