---
title: "ശിലയിടൽ രാഷട്രീയം; തൂണേരി  ഗ്രാമ പഞ്ചായത്ത് നിലപാടിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ "
english_title: "LDF protest group against Thuneri Grama Panchayat stand"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/31737/ldf-protest-group-against-thuneri-grama-panchayat-stand"
published_at: "2022-03-14T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f596ae96c8_Untitled-1.jpg"
keywords: []
---

# ശിലയിടൽ രാഷട്രീയം; തൂണേരി  ഗ്രാമ പഞ്ചായത്ത് നിലപാടിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ 

> **Lead Summary:** **തൂണേരി :** തൂണേരി ഗ്രാമപഞ്ചായത്ത് ഓഫീസ് ശിലാസ്ഥാപന ചടങ്ങ് സംസ്ഥാന ബഡ്ജറ്റ് ദിവസം തീരുമാനിച്ച് പരിപാടിയിൽ നിന്ന് ബോധപൂർവ്വം എം.എൽ.എ യെ ഒഴിവാക്കുകയും തൂണേരി ബ്ലോക്ക് പ്രസിഡണ്ടിനെ ആശംസാ പ്രാസംഗികയാക്കി അപമാനിക്കുകയും ചെയ്ത ഗ്രാമപഞ്ചായത്ത് നടപടിക്കെതിരെ എൽ.ഡി.എഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**തൂണേരി :** തൂണേരി ഗ്രാമപഞ്ചായത്ത് ഓഫീസ് ശിലാസ്ഥാപന ചടങ്ങ് സംസ്ഥാന ബഡ്ജറ്റ് ദിവസം തീരുമാനിച്ച് പരിപാടിയിൽ നിന്ന് ബോധപൂർവ്വം എം.എൽ.എ യെ ഒഴിവാക്കുകയും തൂണേരി ബ്ലോക്ക് പ്രസിഡണ്ടിനെ ആശംസാ പ്രാസംഗികയാക്കി അപമാനിക്കുകയും ചെയ്ത ഗ്രാമപഞ്ചായത്ത് നടപടിക്കെതിരെ എൽ.ഡി.എഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

സി.പി.ഐ.എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പരിപാടിയെ യു.ഡി.എഫ് വേദിയാക്കാനുളള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ സങ്കുചിത രാഷ്ട്രീയത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനങ്ങളുടെയും പ്രതിഷേധം ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി അദ്ധ്യക്ഷത വഹിച്ചു.

സി.പി.ഐ നേതാവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ രജീന്ദ്രൻ കപ്പള്ളി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നെല്ലിയേരി ബാലൻ, എൽ.ജെ.ഡി നേതാവ് പി.എം നാണു, സി.പി.ഐ.എം തൂണേരി ലോക്കൽ സെക്രട്ടറി കനവത്ത് രവി, ഐ.എൻ.എൽ നേതാവ് കെ.ജി ലത്തീഫ്, എൻ.സി.പി നേതാവ് ടി.രാമചന്ദ്രൻ മാസ്റ്റർ, ജെ.ഡി.എസ് നേതാവ് കോടോത്ത് അന്ത്രു, സി.പി.ഐ.എം വെള്ളൂർ ലോക്കൽ സെക്രട്ടറി സി.കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/31737/ldf-protest-group-against-thuneri-grama-panchayat-stand)