---
title: "ആറ് കോടി കൂടി; വിലങ്ങാട് ഉരുൾപൊട്ടൽ പുഴ നവീകരണത്തിന് സർക്കാർ ആറ് കോടി രൂപ അനുവദിച്ചു - ഇ.കെ.വിജയൻ എം.എൽ.എ."
english_title: "Government has allocated Rs. 6 crore for Vilangad landslide river renovation - E.K. Vijayan MLA."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317392/government-has-allocated-rs-6-crore-for-vilangad-landslide-river-renovation-ek-vijayan-mla"
published_at: "2025-09-27T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7b3e0e2f28_nbmhbj.jpg"
keywords: []
---

# ആറ് കോടി കൂടി; വിലങ്ങാട് ഉരുൾപൊട്ടൽ പുഴ നവീകരണത്തിന് സർക്കാർ ആറ് കോടി രൂപ അനുവദിച്ചു - ഇ.കെ.വിജയൻ എം.എൽ.എ.

> **Lead Summary:** നാദാപുരം :**[** കഴിഞ്ഞ വർഷം വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വാണിമേൽ പുഴയിൽ അടിഞ്ഞ് കൂടിയ കല്ലും , മണ്ണും മരങ്ങളും മാറ്റി പുഴയുടെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കുന്നതിന് റവ്യന്യു വകുപ്പ് ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ആറ് കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു.

## Article Content

നാദാപുരം :**[** കഴിഞ്ഞ വർഷം വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വാണിമേൽ പുഴയിൽ അടിഞ്ഞ് കൂടിയ കല്ലും , മണ്ണും മരങ്ങളും മാറ്റി പുഴയുടെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കുന്നതിന് റവ്യന്യു വകുപ്പ് ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ആറ് കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു.

നേരത്തെ രണ്ട് കോടി 45 ലക്ഷം രൂപയുടെ പ്രവൃത്തി മഞ്ഞ ചീളി മുതൽ വിലങ്ങാട് ഉരുട്ടി പാലം വരെ നടത്തിയിരുന്നു. ബാക്കി വരുന്ന ഭാഗം കൂടി പ്രവൃത്തി നടത്താൻ ഫണ്ട് അനുവദിക്കുന്നതിന് 2025 ഏപ്രിൽ മാസം കോഴിക്കോട് കലക്ട്രേറ്റിൽ റവന്യൂ മന്ത്രി കെ.രാജൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇ.കെ.വിജയൻ എം.എൽ .എ വിഷയം ഉന്നച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317392/government-has-allocated-rs-6-crore-for-vilangad-landslide-river-renovation-ek-vijayan-mla)