---
title: "'പാഴായിപ്പോയ 40 വർഷങ്ങൾ'; എൽഡിഎഫ് നാദാപുരം പഞ്ചായത്ത് പ്രചരണ പ്രയാണം തുടരുന്നു"
english_title: "LDF Nadapuram Panchayat campaign continues"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317451/ldf-nadapuram-panchayat-campaign-continues"
published_at: "2025-09-27T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d81b7165364_nadapuram.jpg"
keywords: []
---

# 'പാഴായിപ്പോയ 40 വർഷങ്ങൾ'; എൽഡിഎഫ് നാദാപുരം പഞ്ചായത്ത് പ്രചരണ പ്രയാണം തുടരുന്നു

> **Lead Summary:** **നാദാപുരം : **പാഴായിപ്പോയ 40 വർഷങ്ങൾ നാദാപുരവും മാറും എന്ന മുദ്രാവാക്യവുമായി സി എച്ച് മോഹനൻ നയിക്കുന്ന എൽഡിഎഫ് നാദാപുരം പഞ്ചായത്ത് പ്രചരണ പ്രയാണം തുടരുന്നു. വിഷ്ണുമംഗലത്ത് നിന്നും ആരംഭിച്ച ജാഥ, ചിയ്യൂർ, പൗർണമി വായനശാല, കുറ്റിപ്പുറം വി പി മുക്ക്, നരിക്കാട്ടേരി, കുറ്റിപ്പുറം സൗത്ത്, കല്ലാച്ചി, പഴം കൂട്ടത്തിൽ മുക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കാക്കാറ്റിൽ സമാപിച്ചു.

## Article Content

**നാദാപുരം : **പാഴായിപ്പോയ 40 വർഷങ്ങൾ നാദാപുരവും മാറും എന്ന മുദ്രാവാക്യവുമായി സി എച്ച് മോഹനൻ നയിക്കുന്ന എൽഡിഎഫ് നാദാപുരം പഞ്ചായത്ത് പ്രചരണ പ്രയാണം തുടരുന്നു. വിഷ്ണുമംഗലത്ത് നിന്നും ആരംഭിച്ച ജാഥ, ചിയ്യൂർ, പൗർണമി വായനശാല, കുറ്റിപ്പുറം വി പി മുക്ക്, നരിക്കാട്ടേരി, കുറ്റിപ്പുറം സൗത്ത്, കല്ലാച്ചി, പഴം കൂട്ടത്തിൽ മുക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കാക്കാറ്റിൽ സമാപിച്ചു.

ഉപലീഡർമാരായ ടി സുഗതൻ, കരിമ്പിൽ ദിവാകരൻ , മാനേജർ മാരായ കെ പി കുമാരൻ, കെ വി നാസർ, പൈലറ്റ് മാരായ എരോത്ത് ഫൈസൽ , കുഞ്ഞി പോകർ ഹാജി, ജാഥാഅംങ്ങളായ രജീന്ദ്രൻ കപ്പള്ളി,കെ ശ്യാമള, ടി ബാബു, ശ്രീജിത്ത് മുടപ്പിലായി,എം വിനോദൻ, ദീലീപ് കുമാർ,പി പി ബാലകൃഷ്ണൻ, നിഷ മനോജ്,എ കെ ബിജിത്ത്,സി എച്ച് ദിനേശൻ,വൈശാഖ് കല്ലാച്ചി എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

കാക്കാറ്റിൽ സമാപന കേന്ദ്രത്തിൽ മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് സംസാരിച്ചു.ടി അഭീഷ് അധൃക്ഷനായി.സി രാഗേഷ് സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317451/ldf-nadapuram-panchayat-campaign-continues)