---
title: "'മനഃസാക്ഷി മരവിക്കാതെ'; കാനയിൽ അകപ്പെട്ട കാളയെ രക്ഷപ്പെടുത്തി നാദാപുരത്തെ ഫയർ & റെസ്ക്യൂ "
english_title: "Nadapuram Fire & Rescue rescues a bull trapped in a forest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317454/nadapuram-fire-rescue-rescues-a-bull-trapped-in-a-forest-"
published_at: "2025-09-27T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d82081d4f11_kala.jpg"
keywords: []
---

# 'മനഃസാക്ഷി മരവിക്കാതെ'; കാനയിൽ അകപ്പെട്ട കാളയെ രക്ഷപ്പെടുത്തി നാദാപുരത്തെ ഫയർ & റെസ്ക്യൂ 

> **Lead Summary:** **വാണിമേൽ: **കാനയിൽ അകപ്പെട്ട കാളയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പുതുക്കയം നിടുംപറമ്പത്ത് ഇന്ന് രാവിലെ 6.30 മണിയോട് കൂടി എതിരെ വന്ന വാഹനത്തെ കണ്ടു വശത്തേക് മാറി നിന്ന കാള റോഡിലെ ഓവ്ചാലിലേക്ക് വഴുതി വീഴുകയായിരുന്നു .

## Article Content

**വാണിമേൽ: **കാനയിൽ അകപ്പെട്ട കാളയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പുതുക്കയം നിടുംപറമ്പത്ത് ഇന്ന് രാവിലെ 6.30 മണിയോട് കൂടി എതിരെ വന്ന വാഹനത്തെ കണ്ടു വശത്തേക് മാറി നിന്ന കാള റോഡിലെ ഓവ്ചാലിലേക്ക് വഴുതി വീഴുകയായിരുന്നു .

വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം അഗ്നിരക്ഷ നിലയത്തിൽ നിന്ന് സിനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ഉണ്ണി കൃഷ്ണന്റെ നേതൃത്വത്തിൽ എത്തിയ സേന cow ബെൽറ്റ്‌, റോപ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെയും സഹായത്തോടെ കാളയ്ക്ക് യാതൊരു പരിക്കുകളും കൂടാതെ രക്ഷപെടുത്തി. രക്ഷപ്രവർത്തനത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ജ്യോതികുമാർ. സി. സി, ലതീഷ്. എൻ, ആദർശ്. വി. കെ, ഷാഗിൽ. കെ, അഖിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317454/nadapuram-fire-rescue-rescues-a-bull-trapped-in-a-forest-)