---
title: "'വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക'; പുറമേരിയിൽ പദയാത്ര നടത്തി എസ്ഡിപിഐ"
english_title: "'Redeem the country from vote-grabbers'; SDPI holds walk in Udupi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317477/redeem-the-country-from-vote-grabbers-sdpi-holds-walk-in-udupi"
published_at: "2025-09-28T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8a8c865f31_padayathra.jpg"
keywords: []
---

# 'വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക'; പുറമേരിയിൽ പദയാത്ര നടത്തി എസ്ഡിപിഐ

> **Lead Summary:** **പുറമേരി: **വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക എന്ന പ്രമേയത്തിൽ എസ്. ഡി. പി. ഐ. പുറമേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. ജാഥാ ക്യാപ്റ്റൻ കെ.ടി.കെ. ഇസ്മായിലിന് പതാക കൈമാറി ജില്ലാ കമ്മിറ്റി അംഗം ബി. നൗഷാദ് ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: **വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക എന്ന പ്രമേയത്തിൽ എസ്. ഡി. പി. ഐ. പുറമേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. ജാഥാ ക്യാപ്റ്റൻ കെ.ടി.കെ. ഇസ്മായിലിന് പതാക കൈമാറി ജില്ലാ കമ്മിറ്റി അംഗം ബി. നൗഷാദ് ഉദ്ഘാടനം ചെയ്തു.

എളയടത്ത് നിന്ന് ആരംഭിച്ച പദയാത്ര, വിലാതപുരം ചിറയിൽ മുക്ക്, തണ്ണീർപന്തൽ തുടങ്ങിയ സ്വീകരണങ്ങൾക്ക് ശേഷം കുനിങ്ങാട് സമാപിച്ചു. സമാപന പൊതുയോഗം എസ്.ഡി.പി.ഐ. ജില്ലാ ട്രഷറർ കെ.കെ.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ടി.കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ, റഫീഖ് മാസ്റ്റർ മത്തത്ത്, ഹമീദ് കല്ലുംപുറം, കെ. ടി. കെ. ഇസ്മായിൽ, മുഹമ്മദ് വി.പി. നൗഫൽ മുതുവടത്തൂർ, സുലൈമാൻ വി. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317477/redeem-the-country-from-vote-grabbers-sdpi-holds-walk-in-udupi)