---
title: " 'സാമൂഹിക അവബോധം' കാമ്പയിൻ സംഘടിപ്പിച്ച് എസ്.വൈ.എസ് ചിയ്യൂർ"
english_title: "SYS Chiyyur organized a 'Social Awareness' campaign"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317535/sys-chiyyur-organized-a-social-awareness-campaign-new"
published_at: "2025-09-28T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8f7d5d71bc_sys.jpg"
keywords: []
---

#  'സാമൂഹിക അവബോധം' കാമ്പയിൻ സംഘടിപ്പിച്ച് എസ്.വൈ.എസ് ചിയ്യൂർ

> **Lead Summary:** **നാദാപുരം : ** ലഹരിയിൽ കുടുങ്ങിയ ബാല്യങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, പുതിയ വകഭേദങ്ങൾ, കുടുംബ കലഹങ്ങൾ, തുടങ്ങിയ അരുതായ്മകളെ തിരിച്ചറിയാനും പ്രതിവിധി കണ്ടെത്താനും കാമ്പയിനിൻ്റെ ഭാഗമാമായി ചിയ്യൂർ യൂണിറ്റ് എസ്.വൈ.എസ് 'സാമൂഹിക അവബോധം' സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : ** ലഹരിയിൽ കുടുങ്ങിയ ബാല്യങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, പുതിയ വകഭേദങ്ങൾ, കുടുംബ കലഹങ്ങൾ, തുടങ്ങിയ അരുതായ്മകളെ തിരിച്ചറിയാനും പ്രതിവിധി കണ്ടെത്താനും കാമ്പയിനിൻ്റെ ഭാഗമാമായി ചിയ്യൂർ യൂണിറ്റ് എസ്.വൈ.എസ് 'സാമൂഹിക അവബോധം' സംഘടിപ്പിച്ചു.

രംഗീഷ് കടവത്ത് ഉദ്ഘാടനം ചെയ്തു. ചിയ്യൂർ അബ്ദുറഹ്മാൻ ദാരിമി അദ്ധ്യക്ഷത വഹിച്ചു. റാഷിദ് ബുഹാരി, സജിത്ത് മാസ്റ്റർ ഇരിങ്ങണ്ണൂർ, അഡ്വ: രഘുനാഥ്, സി.കെ നാസർ , കെ എം ഇസ്മായിൽ മുസ്ലിയാർ, ടി വി അർഷാദ് എന്നിവർ പ്രസംഗിച്ചു. ഹാഫിള് അബ്ദുറഹ്മാൻ സഖാഫി സ്വാഗതവും അബ്ദുല്ല കായക്കൊടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317535/sys-chiyyur-organized-a-social-awareness-campaign-new)