---
title: "ക്രമക്കേടുകൾ അവസാനിപ്പിക്കുക; ജനാധിപത്യം സംരക്ഷിക്കാൻ ഇടതുപക്ഷം തയ്യാറാകണമെന്ന് ജമാൽ കോരങ്കോട്"
english_title: "End irregularities; Jamal Korankode urges the Left to prepare to protect democracy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317661/end-irregularities-jamal-korankode-urges-the-left-to-prepare-to-protect-democracy"
published_at: "2025-09-29T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da24364a715_jkhgskf.jpg"
keywords: []
---

# ക്രമക്കേടുകൾ അവസാനിപ്പിക്കുക; ജനാധിപത്യം സംരക്ഷിക്കാൻ ഇടതുപക്ഷം തയ്യാറാകണമെന്ന് ജമാൽ കോരങ്കോട്

> **Lead Summary:** **വിലങ്ങാട്: [ **വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കാനും, കള്ളവോട്ടുകൾ ചേർത്തത് പൂർണ്ണമായും തള്ളിക്കളയാനും, യഥാർത്ഥ വോട്ടർമാരെ അവരുടെ വാർഡുകളിൽത്തന്നെ നിലനിർത്താനും അതുവഴി ജനാധിപത്യം സംരക്ഷിക്കാനും ഇടതുപക്ഷം ഉടൻ തയ്യാറാകണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജമാൽ കോരങ്കോട് ആവശ്യപ്പെട്ടു.

## Article Content

**വിലങ്ങാട്: [ **വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കാനും, കള്ളവോട്ടുകൾ ചേർത്തത് പൂർണ്ണമായും തള്ളിക്കളയാനും, യഥാർത്ഥ വോട്ടർമാരെ അവരുടെ വാർഡുകളിൽത്തന്നെ നിലനിർത്താനും അതുവഴി ജനാധിപത്യം സംരക്ഷിക്കാനും ഇടതുപക്ഷം ഉടൻ തയ്യാറാകണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജമാൽ കോരങ്കോട് ആവശ്യപ്പെട്ടു.

അന്യായമായും അതിർത്തികൾ വികൃതമാക്കിയും വാണിമേൽ പഞ്ചായത്തിൽ നടത്തിയ വാർഡ് വിഭജനം ജനങ്ങൾ തിരിച്ചറിയുമെന്നും ഇടതു പക്ഷത്തിനെതിരെ ജനങ്ങൾ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വിധി എഴുതുമെന്നും വിലങ്ങാട് ചേർന്ന വാർഡ് എട്ട്, ഒൻപത്, പത്ത് വാർഡുകളിലെ യു ഡി എഫ് വോട്ടേഴ്‌സ് മീറ്റ് ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ജോസ് ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ് മണ്ണാറുകുന്നേൽ, എൻ കെ മുത്തലീബ്, ഒ രവീന്ദ്രൻ മാസ്റ്റർ, ശശി പി എസ്, ഹമീദ് കെ പി, ഷെബി സെബാസ്റ്റ്യൻ, സെൽമ രാജു, ഫിർദൗസ് കായക്കൊടി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317661/end-irregularities-jamal-korankode-urges-the-left-to-prepare-to-protect-democracy)