---
title: "ഫലസ്തീൻ ഐക്യദാർഢ്യം; 'കുറഹ്'  ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു"
english_title: "Palestine Solidarity: "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317714/palestine-solidarity-qurah-football-tournament-organized-new"
published_at: "2025-09-29T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da550a61c76_hfgjyuyiyt.jpg"
keywords: []
---

# ഫലസ്തീൻ ഐക്യദാർഢ്യം; 'കുറഹ്'  ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

> **Lead Summary:** > **നാദാപുരം:[ **[ ] ഫലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വത്വത്തിലൂടെ ഒരുമിക്കാം സർഗ്ഗ വിദ്യാർത്ഥിത്വത്തിന് കാവാലാവാം എന്ന പ്രമേയത്തിൽ എം എസ്എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി നടത്തിയ "കുറഹ്" ഫുട്ബോൾ ടൂർണ്ണമെൻറ് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

## Article Content

> **നാദാപുരം:[ **[ ] ഫലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വത്വത്തിലൂടെ ഒരുമിക്കാം സർഗ്ഗ വിദ്യാർത്ഥിത്വത്തിന് കാവാലാവാം എന്ന പ്രമേയത്തിൽ എം എസ്എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി നടത്തിയ "കുറഹ്" ഫുട്ബോൾ ടൂർണ്ണമെൻറ് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

എം എസ് എഫ് നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് ഫവാസ് തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. എം എസ് എഫ് നാദാപുരം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷുഹൈബ് ഇയ്യങ്കോട് സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ബാസ് കണേക്കൽ ആശംസകൾ നേർന്നു. ജില്ലാ എം.എസ്‌.എഫ് വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട്, റംഷിദ് ചേരനാണ്ടി, ഷംസീർ മാസ്റ്റർ നരിക്കാട്ടേരി, ത്വയ്യിബ് കുമ്മങ്കോട്, ആദിൽ ടി.കെ, ഷഫീഖ് കുമ്മങ്കോട്, നജീബ് കസ്‌തൂരിക്കുളം, അജ്‌വർ ചിറക്കൽ, സിനാൻ ചേലക്കാട്, അമാൻ പാട്ടത്തിൽ, റിസ്‌വാൻ അലി എം.സി, മുഹമ്മദ് ഷാ, അന്സിഫ് അലി, നിഹാൽ വി.വി ടീം അംഗങ്ങളെ പരിചയപ്പെട്ടു. 16 ടീമുകൾ മറ്റുരച്ച ടൂർണമെന്റിൽ എം എസ് എഫ് ഒതിയോത്ത് ശാഖ സി എച്ച് മെമ്മോറിയൽ ട്രോഫിയിൽ മുത്തമിട്ടു എം എസ് എഫ് കളരിക്കണ്ടിമുക്ക് റണ്ണേഴ്സ് അപ്പ് ആയി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317714/palestine-solidarity-qurah-football-tournament-organized-new)