---
title: "നാദാപുരത്ത് വാർഡ് മെമ്പർക്കും കോളേജ് വിദ്യാര്‍ത്ഥിക്കും കുറുനരിയുടെ കടിയേറ്റു"
english_title: "Ward member and college student bitten by jackal in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317740/ward-member-and-college-student-bitten-by-jackal-in-nadapuram"
published_at: "2025-09-29T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da718181bbc_jackell.jpg"
keywords: []
---

# നാദാപുരത്ത് വാർഡ് മെമ്പർക്കും കോളേജ് വിദ്യാര്‍ത്ഥിക്കും കുറുനരിയുടെ കടിയേറ്റു

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് വാർഡ് മെമ്പർക്കും കോളേജ് വിദ്യാര്‍ത്ഥിക്കും കുറുനരിയുടെ കടിയേറ്റു. നാദാപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും ആശാ വർക്കറുമായ പെരുവങ്കരയിലെ റീനയ്ക്കാണ് കടിയേറ്റത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടുപരിസരത്തുവെച്ചാണ് മെമ്പർ കുറുനരിയുടെ ആക്രമണത്തിനിരയായത്. നാദാപുരം ഗവണ്‍മെന്‍റ് കോളജിലെ രണ്ടാം വർഷ ബി എ ബിരുദ വിദ്യാർഥിനി ഫാത്തിമ റിഫ്നയെ കോളേജ് പരിസരത്ത് വെച്ചാണ് കുറുനരി കടിച്ചത്. വിദ്യാർഥിനി നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

**നാദാപുരം: **നാദാപുരത്ത് വാർഡ് മെമ്പർക്കും കോളേജ് വിദ്യാര്‍ത്ഥിക്കും കുറുനരിയുടെ കടിയേറ്റു. നാദാപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും ആശാ വർക്കറുമായ പെരുവങ്കരയിലെ റീനയ്ക്കാണ് കടിയേറ്റത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടുപരിസരത്തുവെച്ചാണ് മെമ്പർ കുറുനരിയുടെ ആക്രമണത്തിനിരയായത്. നാദാപുരം ഗവണ്‍മെന്‍റ് കോളജിലെ രണ്ടാം വർഷ ബി എ ബിരുദ വിദ്യാർഥിനി ഫാത്തിമ റിഫ്നയെ കോളേജ് പരിസരത്ത് വെച്ചാണ് കുറുനരി കടിച്ചത്. വിദ്യാർഥിനി നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317740/ward-member-and-college-student-bitten-by-jackal-in-nadapuram)