---
title: "സുരക്ഷിത ഹൃദയം; നാദാപുരത്ത് ഹൃദയദിന റാലി സംഘടിപ്പിച്ച് കല്ലാച്ചി ഫസ്റ്റ് മെഡ് ഹോസ്പിറ്റലും നൂക്ലിയസ്സ് നാദാപുരം ഹോസ്പിറ്റലും"
english_title: "Kallachi First Med Hospital and Nucleus Nadapuram Hospital organize Heart Day rally in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317752/kallachi-first-med-hospital-and-nucleus-nadapuram-hospital-organize-heart-day-rally-in-nadapuram-"
published_at: "2025-09-29T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da980f3a4ab_firstmid.jpg"
keywords: []
---

# സുരക്ഷിത ഹൃദയം; നാദാപുരത്ത് ഹൃദയദിന റാലി സംഘടിപ്പിച്ച് കല്ലാച്ചി ഫസ്റ്റ് മെഡ് ഹോസ്പിറ്റലും നൂക്ലിയസ്സ് നാദാപുരം ഹോസ്പിറ്റലും

> **Lead Summary:** **നാദാപുരം : **ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെയും ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റലിന്റെയും നാദാപുരം ജനമൈത്രിയുടെയും സംയുക്തഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ നടത്തി.

## Article Content

**നാദാപുരം : **ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെയും ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റലിന്റെയും നാദാപുരം ജനമൈത്രിയുടെയും സംയുക്തഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ നടത്തി.

> "ഒന്നിച്ചു നടക്കാം ആരോഗ്യമുള്ള ഹൃദയത്തിനായി" എന്ന ആശയം ഉയർത്തിപ്പിടിച്ച് കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക് ഹൃദയ ദിനറാലി സംഘടിപ്പിച്ചു. പരിപാടി കല്ലാച്ചി ഫസ്റ്റ് മെഡ് ഹോസ്പിറ്റൽ പരിസരത്തു ട്രാഫിക് എസ് ഐ ബാബു ഫ്ലാഗ് ഓഫ്‌ ചെയ്‌തു.തുടർന്ന് കല്ലാച്ചി ടൗൺ മുതൽ നാദാപുരം ബസ് സ്റ്റാൻഡിൽ ബോധവത്കരണ പ്രചരണ പരിപാടി നടത്തുകയും ചെയ്തു.

ബോധവത്കരണ പരിപാടി നാദാപുരം ബഹു: ഡി വൈ എസ് പി കുട്ടികൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു. ന്യൂക്ലിയസ് മാനേജിങ് ഡയറക്ടർ ഡോ: സലാവുദ്ധീൻ ടി പി അധ്യക്ഷത വഹിച്ചു. ഒന്നിച്ചു നടക്കാം ആരോഗ്യമുള്ള ഹൃദയത്തിനായി നടത്തം പരിപാടിയിൽ ഡോ : സുബൈർ ഹൃദയദിന പ്രതിജ്ഞ ചെയ്തു. ന്യൂക്ലിയസ് മെഡിക്കൽ സൂപ്രണ്ട് ഡോ :മൻസൂർ പി എം ഹൃദയദിന സന്ദേശം നൽകി. ഹൃദയ സംരക്ഷണത്തിന്റെ ആവശ്യകതയും സംരക്ഷിക്കേണ്ടതെങ്ങനെ യെന്നും, ഹൃദയരോഗം വന്നു കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി അദ്ദേഹം പരാമർശിച്ചു.

പരിപാടിയിൽ അബാസ് കണയ്ക്കൽ,സി കെ നാസർ, രാജീന്ദ്രൻ കപ്പള്ളി, എയരത്ത് ഇഖ്ബാൽ, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന എക്‌സസൈസ് ഡെമോ പരിപാടിക്ക് ഫിറ്റ്ബോ ഫിറ്റ്നസ് സെന്റർ കല്ലാച്ചി ഫിറ്റ്‌നസ് ട്രൈയ്നർ അജിനാസ് നേതൃത്വം നൽകി. ന്യൂക്ലിയസ് ഡോ : ടി മുഹമ്മദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജനറൽ മാനേജർ നദീർ ടി നന്ദിയും പ്രകാശിപ്പിച്ചു. ന്യൂക്ലിയസിലെ ഇരുന്നൂറോളം വരുന്ന ആരോഗ്യപ്രവർത്തകർ പരിപാടിയുടെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317752/kallachi-first-med-hospital-and-nucleus-nadapuram-hospital-organize-heart-day-rally-in-nadapuram-)