---
title: "പ്രവൃത്തിക്ക് തുടക്കം; എടച്ചേരിയിൽ തോട് സംരക്ഷണവും കൾവർട്ട് നിർമ്മാണവും ആരംഭിച്ചു"
english_title: "Work begins; Stream protection and culvert construction begins in Edacherry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317922/work-begins-stream-protection-and-culvert-construction-begins-in-edacherry"
published_at: "2025-09-30T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbb3b0650c7_JKJ;LIHYUG.jpg"
keywords: []
---

# പ്രവൃത്തിക്ക് തുടക്കം; എടച്ചേരിയിൽ തോട് സംരക്ഷണവും കൾവർട്ട് നിർമ്മാണവും ആരംഭിച്ചു

> **Lead Summary:** **എടച്ചേരി: [ **എടച്ചേരി ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ തുണേരി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പൊന്നാറത്തതാഴ തോട് സംരക്ഷണത്തിൻ്റെയും കൾവർട്ട് നിർമ്മാണത്തിൻ്റെയും പ്രവൃത്തികൾക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ ഉദ്ഘാടനം നിർവഹിച്ചു. ഈ പദ്ധതി പ്രദേശത്തെ ജലസംരക്ഷണത്തിനും ഗതാഗത സൗകര്യത്തിനും ഏറെ സഹായകമാകും.

## Article Content

**എടച്ചേരി: [ **എടച്ചേരി ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ തുണേരി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പൊന്നാറത്തതാഴ തോട് സംരക്ഷണത്തിൻ്റെയും കൾവർട്ട് നിർമ്മാണത്തിൻ്റെയും പ്രവൃത്തികൾക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ ഉദ്ഘാടനം നിർവഹിച്ചു. ഈ പദ്ധതി പ്രദേശത്തെ ജലസംരക്ഷണത്തിനും ഗതാഗത സൗകര്യത്തിനും ഏറെ സഹായകമാകും.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ സ്വാഗതവും വാർഡ് മെമ്പർ ഷിബിൻ ടി കെ നന്ദിയും പറഞ്ഞു. ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണൽ നിഷ എൻ, പഞ്ചായത്ത് മെമ്പർ സി പി ശ്രീജിത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടിവി ഗോപാലൻ, വാർഡ് കൺവീനർ നാണു കണ്ടോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317922/work-begins-stream-protection-and-culvert-construction-begins-in-edacherry)