---
title: "വായനയുടെ ഉത്സവകാലം; എംഐഎം ലിറ്ററേച്ചർ ഫെസ്റ്റിവെൽ ഒക്‌ടോബർ അവസാന വാരം"
english_title: "The festive season of reading; MIM Literature Festival in the last week of October"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317943/the-festive-season-of-reading-mim-literature-festival-in-the-last-week-of-october"
published_at: "2025-09-30T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbc8aad7106_JULOHJGBNHJCF.jpg"
keywords: []
---

# വായനയുടെ ഉത്സവകാലം; എംഐഎം ലിറ്ററേച്ചർ ഫെസ്റ്റിവെൽ ഒക്‌ടോബർ അവസാന വാരം

> **Lead Summary:** നാദാപുരം: കലയെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി പേരോട് എംഐഎം ഹയർസെക്കൻഡറി സ്‌കൂളിൽ ഒക്ടോബർ അവസാന വാരം മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന എംഐഎം ലിറ്ററേച്ചർ ഫെസ്റ്റിവെൽ നടത്താൻ തീരുമാനിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം മാനേജർ പി.ബി കുഞ്ഞമ്മദ്ഹാജി ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: കലയെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി പേരോട് എംഐഎം ഹയർസെക്കൻഡറി സ്‌കൂളിൽ ഒക്ടോബർ അവസാന വാരം മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന എംഐഎം ലിറ്ററേച്ചർ ഫെസ്റ്റിവെൽ നടത്താൻ തീരുമാനിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം മാനേജർ പി.ബി കുഞ്ഞമ്മദ്ഹാജി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പിടിഎ പ്രസിഡന്റ് മുഹമ്മദ് പുറമേരി അധ്യക്ഷനായി. പ്രിൻസിപ്പൾ ഏ.കെ.രഞ്ജിത്ത്, മുഹമ്മദ് ബംഗ്ലത്ത്, ടി.കെ.അബ്ബാസ്, പി.കെ.മുഹമ്മദ് എടച്ചേരി, സമീർ പനോളി, ജാഫർ വാണിമേൽ, മേച്ചേരി മുഹമ്മദ്, സ്മായിൽ വാണിമേൽ, എൻ.വി.ഹാരിസ്, സിറാജ് കൂളിക്കൂൽ, ടി.പി.ഹാരിസ്,എം.സി.അബ്ദുൽഹമീദ്, റൈസ എടച്ചേരി, പ്രൊഫ: നസീറ, അസീസ് ആര്യമ്പത്ത് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: പി.ബി.കുഞ്ഞമ്മദ്ഹാജി(ചെയർമാൻ) ഏ.കെ.രഞ്ജിത്ത്(ജനറൽ കൺവീണർ) മേച്ചേരി മുഹമ്മദ് (കൺവീണർ) മുഹമ്മദ് പുറമേരി (ട്രഷർ)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317943/the-festive-season-of-reading-mim-literature-festival-in-the-last-week-of-october)