---
title: "ചീഫ് മിനിസറ്റർ വിത്ത് മി എന്ന് കേരളജനതക്ക് ഇത് വരെ തോന്നാത്തത്കൊണ്ട് മുഖ്യമന്ത്രി തന്നെ ആരംഭിച്ചത് - കെ.മുരളീധരൻ"
english_title: "The Chief Minister himself started it because the people of Kerala did not feel that the Chief Minister is with me - K. Muraleedharan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317964/the-chief-minister-himself-started-it-because-the-people-of-kerala-did-not-feel-that-the-chief-minister-is-with-me-k-muraleedharan"
published_at: "2025-09-30T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbec6788f2e_k.jpg"
keywords: []
---

# ചീഫ് മിനിസറ്റർ വിത്ത് മി എന്ന് കേരളജനതക്ക് ഇത് വരെ തോന്നാത്തത്കൊണ്ട് മുഖ്യമന്ത്രി തന്നെ ആരംഭിച്ചത് - കെ.മുരളീധരൻ

> **Lead Summary:** **നാദാപുരം: **ചീഫ് മിനിസറ്റർ വിത്ത് മി എന്ന് കേരളജനതക്ക് ഇത് വരെ തോന്നാത്തത് കൊണ്ടാണ് 10 വർഷം പൂർത്തിയാകുമ്പോ പിണറായി വിജയൻ തന്നെ സർക്കാർ പണം ഉപയോഗിച്ച് ചീഫ് മിനിസ്റ്റർ വിത്ത് മി കാമ്പയിൻ ആരംഭിച്ചതെന്ന് കെ.മുരളീധരൻ.

## Article Content

**നാദാപുരം: **ചീഫ് മിനിസറ്റർ വിത്ത് മി എന്ന് കേരളജനതക്ക് ഇത് വരെ തോന്നാത്തത് കൊണ്ടാണ് 10 വർഷം പൂർത്തിയാകുമ്പോ പിണറായി വിജയൻ തന്നെ സർക്കാർ പണം ഉപയോഗിച്ച് ചീഫ് മിനിസ്റ്റർ വിത്ത് മി കാമ്പയിൻ ആരംഭിച്ചതെന്ന് കെ.മുരളീധരൻ.

ഇതുവരെ ചീഫ് മിനിസ്റ്റർ ആരോടൊപ്പമായിരുന്നു എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാനായി ബജറ്റിൽ നീക്കിവെച്ച പണം ഒരിക്കലും ഇടതുപക്ഷം കൊടുത്തില്ല.ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കാനുള്ള ഗ്രാമസഭകളുടെ അധികാരമെടുത്ത് വിവിധ ഏജൻസികൾക്ക് കൈമാറി.

ഭരണസമിതിക്കുണ്ടായിരുന്ന അധികാരം ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു.ഇങ്ങനെ തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്തിന് പിടിച്ചാണ് കഴിഞ്ഞ 10 വർഷക്കാലം പിണറായി വിജയൻ കേരളം ഭരിച്ചത്. അത് കൊണ്ട് തന്നെ തദ്ദേശസ്ഥാപന തെരെഞ്ഞെടുപ്പിൽ പൊതുജനം ഇടതപക്ഷത്തെ തൂത്തെറിയും. നാദാപുരത്ത് നടന്ന ഐക്യജനാധിപത്യമുന്നണി തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ മുരളീധരൻ.

വലിയാണ്ടി ഹമീദ് അധ്യക്ഷത വഹിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, യുഡിഎഫ് കൺവീനർ അഡ്വ കെ എം രഘുനാഥ്, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, മോഹനൻ പാറക്കടവ്, അഡ്വ. സജീവൻ, ദുൽകിഫിൽ, അഖില മര്യാട്ട്, ഇ.നിസാർ മാസ്റ്റർ, വി. വി റിനീഷ്, സി കെ നാസർ, പി കെ ദാമു മാസ്റ്റർ, ഹാരിസ് ഇ, ടി കെ സുബൈദ, വി കെ ബാലാമണി, സി എച്ച് നജ്മാ ബീവി, പി വി ജയലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317964/the-chief-minister-himself-started-it-because-the-people-of-kerala-did-not-feel-that-the-chief-minister-is-with-me-k-muraleedharan)