---
title: "പാതയൊരുങ്ങി; ആലുള്ളതിൽ മുക്ക് -ചൊക്കിണിയേരിതാഴ റോഡ് ഗതാഗതത്തിനായി തുറന്നു"
english_title: " Alullathil Mukku - Chokkiniyeri Tazha road is open for traffic."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318073/alullathil-mukku-chokkiniyeri-tazha-road-is-open-for-traffic-n"
published_at: "2025-10-01T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcd1cc6f12e_BHJHKHJJG.jpg"
keywords: []
---

# പാതയൊരുങ്ങി; ആലുള്ളതിൽ മുക്ക് -ചൊക്കിണിയേരിതാഴ റോഡ് ഗതാഗതത്തിനായി തുറന്നു

> **Lead Summary:** തൂണേരി: തൂണേരി ഗ്രാമപഞ്ചായത്ത് വെള്ളൂർ നോർത്ത് പതിനൊന്നാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു.

## Article Content

തൂണേരി: തൂണേരി ഗ്രാമപഞ്ചായത്ത് വെള്ളൂർ നോർത്ത് പതിനൊന്നാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു.

2024 വർഷത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം കോൺക്രീറ്റ് ചെയ്ത ആലുള്ളതിൽ മുക്ക് - ചൊക്കിണിയേരി താഴ റോഡ് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജില കിഴക്കുംകരമൽ, അധ്യക്ഷയായി. വാർഡ് വികസന സമിതി കൺവീനർ വി കെ രജീഷ്, പി പി സുരേഷ് കുമാർ, ഹമീദ് പി കെ സി, സി കെ പ്രേമൻ, ഫസൽ മാട്ടാൻ, വിവേക് സി, ബാലകൃഷ്ണൻ നമ്പ്യാർ, സി കെ ലത, ചന്ദ്രൻ കരിലാട്ട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318073/alullathil-mukku-chokkiniyeri-tazha-road-is-open-for-traffic-n)