---
title: "നടപന്തൽ സമർപ്പണം; പുത്തൻ പ്രൗഡിയും ചൈതന്യവുമായി വളയം പരദേവത ക്ഷേത്രം"
english_title: "Nadapanthal dedication Valayam Paradevatha Temple with new pride and vigor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318152/nadapanthal-dedication-valayam-paradevatha-temple-with-new-pride-and-vigor"
published_at: "2025-10-01T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd233da277f_gfdgdfg.jpg"
keywords: []
---

# നടപന്തൽ സമർപ്പണം; പുത്തൻ പ്രൗഡിയും ചൈതന്യവുമായി വളയം പരദേവത ക്ഷേത്രം

> **Lead Summary:** **വളയം: [ ** കടത്തനാട്ടിലെ പ്രമുഖ ആരാധനാലയമായ വളയം പരദേവത ക്ഷേത്രത്തിന് പുത്തൻ പ്രൗഡിയും ചൈതന്യവും. അടുത്തിടെ അഭിമാനമായി ഉയർന്ന കൊടിമരത്തിനൊപ്പം നടപന്തലും യാഥാർത്ഥ്യമാകുന്നു. നടപന്തൽ സമർപ്പണവും സാംസ്കാരിക സമ്മേളനവും ഒക്ടോബർ രണ്ടിന് നടക്കും.

## Article Content

**വളയം: [ ** കടത്തനാട്ടിലെ പ്രമുഖ ആരാധനാലയമായ വളയം പരദേവത ക്ഷേത്രത്തിന് പുത്തൻ പ്രൗഡിയും ചൈതന്യവും. അടുത്തിടെ അഭിമാനമായി ഉയർന്ന കൊടിമരത്തിനൊപ്പം നടപന്തലും യാഥാർത്ഥ്യമാകുന്നു. നടപന്തൽ സമർപ്പണവും സാംസ്കാരിക സമ്മേളനവും ഒക്ടോബർ രണ്ടിന് നടക്കും.

വൈകിട്ട് 4 മണിക്ക് ക്ഷേത്ര തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നടപന്തൽ സമർപ്പിക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. ഇ.കെ വിജയൻ എംഎൽഎ , ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ്, വൈ. പ്രസിഡൻ്റ് ടി.പി നിഷ , വളയം സി ഐ കെ.എം അനിൽ, പി കെ കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318152/nadapanthal-dedication-valayam-paradevatha-temple-with-new-pride-and-vigor)