---
title: "വിജയദശമി; അറിവിൻ്റെ ലോകത്തേക്ക് പിച്ചവെക്കാൻ കുരുന്നുകൾ എത്തി"
english_title: "Vijayadashami; Children arrive to enter the world of knowledge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318341/vijayadashami-children-arrive-to-enter-the-world-of-knowledge"
published_at: "2025-10-02T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de68c8ec265_GHGGG.jpg"
keywords: []
---

# വിജയദശമി; അറിവിൻ്റെ ലോകത്തേക്ക് പിച്ചവെക്കാൻ കുരുന്നുകൾ എത്തി

> **Lead Summary:** **നാദാപുരം: [** വിജയദശമി ദിനമായ ഇന്ന് മേഖലയിലെ ക്ഷേത്രങ്ങളിൽ അറിവിൻ്റെ ലോകത്തേക്ക് പിച്ചവെച്ച് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാൻ എത്തിച്ചേർന്നു. നവരാത്രി ദിനം മുതൽ വ്രതമെടുത്താണ് രക്ഷിതാക്കൾ കുട്ടികളുമായി അതിരാവിലെ തന്നെ ക്ഷേത്രങ്ങളിലെത്തിയത്.

## Article Content

**നാദാപുരം: [** വിജയദശമി ദിനമായ ഇന്ന് മേഖലയിലെ ക്ഷേത്രങ്ങളിൽ അറിവിൻ്റെ ലോകത്തേക്ക് പിച്ചവെച്ച് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാൻ എത്തിച്ചേർന്നു. നവരാത്രി ദിനം മുതൽ വ്രതമെടുത്താണ് രക്ഷിതാക്കൾ കുട്ടികളുമായി അതിരാവിലെ തന്നെ ക്ഷേത്രങ്ങളിലെത്തിയത്.

കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കാൻ ക്ഷേത്ര തന്ത്രിമാരും മേൽശാന്തിമാരും വിവിധ തുറകളിലെ പ്രമുഖരും സന്നിഹിതരായിരുന്നു. കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകാൻ ക്ഷേത്ര തന്ത്രിമാരും, മേൽശാന്തിമാരും മറ്റ് വിവിധ തുറകളിലെ പ്രമുഖരെത്തി. അരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തി മാധവൻ നമ്പൂതിരി നേതൃത്വം നൽകി. കോട്ടയുള്ളതിൽ ശിവക്ഷേത്രത്തിൽ കുട്ടികൃഷ്ണൻ മാസ്റ്റർ നേതൃത്വം നൽകി.

കുളപ്പറമ്പ് ശ്രീ അയ്യപ്പഭജനമഠം വിദ്യാരംഭം എഴുത്തിനിരുത്തിന് കർമ്മം, ശില്പിയും ചിത്രകാരനും സംസ്ഥാന അധ്യാപ അവാർഡ് ജേതാവുമായ സത്യൻ നീലിമ നേതൃത്വം നൽകി. അരൂർ കല്ലുമ്പുറം ശാസ്താ ഭഗവതിക്ഷേത്രത്തിലെ എഴുത്തിനിരുത്ത്' ശരത് മാധവൻ നമ്പൂതിരി നേതൃത്വം നൽകുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318341/vijayadashami-children-arrive-to-enter-the-world-of-knowledge)