---
title: "നാദാപുരത്ത് വിസ തട്ടിപ്പിന് ഇരയായി സൗദിയിൽ കുടുങ്ങിയ പ്രവാസി യുവാവ്; ഒടുവിൽ ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ  ഇടപെടലിൽ മോചനം"
english_title: "An expatriate youth trapped in Saudi Arabia after being a victim of visa fraud in Nadapuram; finally released after the intervention of a district panchayat member"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318369/an-expatriate-youth-trapped-in-saudi-arabia-after-being-a-victim-of-visa-fraud-in-nadapuram-finally-released-after-the-intervention-of-a-district-panchayat-member"
published_at: "2025-10-02T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de969f33678_akhila.jpg"
keywords: []
---

# നാദാപുരത്ത് വിസ തട്ടിപ്പിന് ഇരയായി സൗദിയിൽ കുടുങ്ങിയ പ്രവാസി യുവാവ്; ഒടുവിൽ ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ  ഇടപെടലിൽ മോചനം

> **Lead Summary:** **നാദാപുരം : **വിസ തട്ടിപ്പിന് ഇരയായി സൗദിയിൽ കുടുങ്ങിയ പ്രവാസി യുവാവിന് ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ ഇടപെടലിൽ മോചനം. നാദാപുരം ഗ്രാമ പഞ്ചായത്തിലെ ചീയ്യൂർ സ്വദേശിയായ ഹൃത്തിക് രാജിനെയാണ് ജില്ലാ പഞ്ചായത്ത്‌ മെമ്പറും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി പി ദുൽഖിഫിലിന്റെ ഇടപെടലിൽ നാട്ടിൽ തിരിച്ചെത്താൻ സാധിച്ചത്.

## Article Content

**നാദാപുരം : **വിസ തട്ടിപ്പിന് ഇരയായി സൗദിയിൽ കുടുങ്ങിയ പ്രവാസി യുവാവിന് ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ ഇടപെടലിൽ മോചനം. നാദാപുരം ഗ്രാമ പഞ്ചായത്തിലെ ചീയ്യൂർ സ്വദേശിയായ ഹൃത്തിക് രാജിനെയാണ് ജില്ലാ പഞ്ചായത്ത്‌ മെമ്പറും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി പി ദുൽഖിഫിലിന്റെ ഇടപെടലിൽ നാട്ടിൽ തിരിച്ചെത്താൻ സാധിച്ചത്.

നാദാപുരം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഖില മര്യാട്ടും മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ രൂപേഷ് കിഴക്കേടത്തുമാണ് ഈ വിഷയം ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി പി ദുൽഖിഫിലിന്റ ശ്രദ്ധയിൽ പെടുത്തിയത്. വിവരം അറിഞ്ഞ ഉടൻ ഹൃത്തിക്കിന്റെ പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറുകയും പരാതി അന്വേഷിക്കാൻ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു .

എന്നാൽ കമ്പനി അറബിക് കൊടുക്കാനുള്ള പണം താല്പര്യ പ്രകടിപ്പിക്കാതിരിക്കുകയും പരാതിക്കാരന്റെ മോചനം വൈകുമെന്ന് കണ്ടപ്പോൾ ദുൽഖിഫിൽ സൗദിയിൽ ഉള്ള സുഹൃത്തുക്കളായ നൗഫൽ പാറക്കുന്ന് മുഹമ്മദ്‌ ഇക്ബാൽ റഷീദ് കുളത്തറ എന്നിവരെ ബന്ധപ്പെടുകയും ഋതിക്കിന് നാട്ടിലേക്ക് തിരികെ വരാൻ ആവശ്യമായ സഹായം ചെയ്ത് കൊടുക്കാൻ ആവശ്യപ്പെടുകയും ആയിരുന്നു.

കമ്പനി ആവശ്യപ്പെട്ട 1 ലക്ഷം രൂപ ഇവർ നൽകുകയും ഹൃത്തിക്കിന് നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുകയുമായിരുന്നു. ഹൃത്തികിനെ റിക്രൂട്ട്മെന്റ് ചെയ്ത കമ്പനി കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തിക്കുന്ന International. Management Service(ഐഎംഎസ്.) എന്ന സ്ഥാപനമാണ് ഐഎംഎസ്ചുരുക്ക പേരിൽ അറിയപ്പെടുന്ന ഈ സ്ഥാപനം നിരവധി പേരാണ് ഇത്തരത്തിൽ മോഹന വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചിരിക്കുകയാണ് പരാതിക്കാരന് ആരോപിക്കുന്നു. IMS റിക്രൂട്ട്മെന്റ് ചെയ്ത അൽ ദെബിയാൻ കമ്പനിയിൽ വിസ തട്ടിപ്പിന് ഇരയായി നിരവധി ആളുകളാണ് പണം നഷ്ടമായി സൗദിയിൽ കുടുങ്ങിയിട്ടുണ്ടെന്ന് പരാതിയുണ്ട്.

ഐ എം എസിന് എതിരായി ശക്തമായ നിയമ നടപടിക്ക് യൂത്ത് കോൺഗ്രസ് മുൻകൈയെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഖില മര്യാട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രൂപേഷ് കിഴക്കോട്ട് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318369/an-expatriate-youth-trapped-in-saudi-arabia-after-being-a-victim-of-visa-fraud-in-nadapuram-finally-released-after-the-intervention-of-a-district-panchayat-member)