---
title: "ഹൃദയപൂർവ്വം ശ്രദ്ധേയം; വിഷ്ണുമംഗലത്ത് പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചു"
english_title: "Palliative meeting organized at Vishnumangalam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318377/palliative-meeting-organized-at-vishnumangalam"
published_at: "2025-10-02T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de9d609c2b6_BRIDCOOO.jpg"
keywords: []
---

# ഹൃദയപൂർവ്വം ശ്രദ്ധേയം; വിഷ്ണുമംഗലത്ത് പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചു

> **Lead Summary:** > **നാദാപുരം : ** വിഷ്ണുമംഗലം പി.കെ.രാജൻ വായനശാല & ഗ്രന്ഥാലയം "ഹൃദയപൂർവ്വം സ്വാന്തനത്തിൻ്റെ സ്നേഹത്തണൽ" എന്ന പേരിൽ പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചു. രോഗങ്ങളാലും പ്രായാധിക്യത്താലും വീടുകളിൽത്തന്നെ കഴിയേണ്ടി വരുന്ന വയോജനങ്ങൾക്ക് സ്നേഹാദരവ് നല്കുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

> **നാദാപുരം : ** വിഷ്ണുമംഗലം പി.കെ.രാജൻ വായനശാല & ഗ്രന്ഥാലയം "ഹൃദയപൂർവ്വം സ്വാന്തനത്തിൻ്റെ സ്നേഹത്തണൽ" എന്ന പേരിൽ പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചു. രോഗങ്ങളാലും പ്രായാധിക്യത്താലും വീടുകളിൽത്തന്നെ കഴിയേണ്ടി വരുന്ന വയോജനങ്ങൾക്ക് സ്നേഹാദരവ് നല്കുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.

സംഗമം വടകര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏകാന്തത അനുഭവിക്കുന്ന വയോജനങ്ങൾക്ക് ആത്മവിശ്വാസം മാനസിക ഉന്മേഷവും പകരാൻ ഇത്തരം സംഗമങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് കൗൺസിൽ വൈസ് പ്രസിഡണ്ട് പി.എം നാണു, മെമ്പർ ടി.രാജൻ മാസ്റ്റർ, വാർഡ് മെമ്പർ വി.പി കുഞ്ഞിരാമൻ, കെ.പി കുമാരൻ മാസ്റ്റർ ,കെ ബാലകൃഷ്ണൻ, എ.എം ചാത്തു പ്രശസ്ത സിനിമാ താരം ശ്രീജിത്ത് കൈവേലി തുടങ്ങിയവർ പങ്കെടുത്തു.

വായനശാല പ്രസിഡണ്ട് കെ.പി വിനോദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.സതീശൻ സ്വാഗതവും കെ.പി ചന്ദ്രൻ നന്ദിയും പറഞ്ഞു. കെ.പി പവിത്രൻ, എ.എം രാഘവൻ സി.ഷിനോജ്, വിനു വടക്കയിൽ, കെ.വി രാജേഷ്, കെ എം സജിത്ത്, പി പവിത്രൻ, പി.കെ ശൈലജ, ദീപ അജിൻ എം രതീഷ് കെ വി അജിൻകുമാർ വിജിത്ത് തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318377/palliative-meeting-organized-at-vishnumangalam)