---
title: "നടപന്തൽ സമർപ്പിച്ചു ; വളയം പരദേവത ക്ഷേത്രം കുളം നവീകരണത്തിന് പരിശ്രമിക്കുമെന്ന് ഷാഫി പറമ്പിൽ എംപിയും  ഇകെ വിജയൻ എംഎൽഎയും"
english_title: "Shafi Parambil MP and EK Vijayan MLA say they will work to renovate the pond at the Valayam Paradevatha Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318380/shafi-parambil-mp-and-ek-vijayan-mla-say-they-will-work-to-renovate-the-pond-at-the-valayam-paradevatha-temple"
published_at: "2025-10-02T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de9f82b91ed_VALAYAM.jpg"
keywords: []
---

# നടപന്തൽ സമർപ്പിച്ചു ; വളയം പരദേവത ക്ഷേത്രം കുളം നവീകരണത്തിന് പരിശ്രമിക്കുമെന്ന് ഷാഫി പറമ്പിൽ എംപിയും  ഇകെ വിജയൻ എംഎൽഎയും

> **Lead Summary:** **വളയം: **വളയം പരദേവത ക്ഷേത്രത്തിന് പുത്തൻ പ്രൗഡിയും ചൈതന്യവും പകർന്ന നടപന്തൽ വിശ്വാസികൾക്കായി സമർപ്പിച്ചു. വളയം പരദേവത ക്ഷേത്രത്തിലെ കുളം നവീകരണത്തിന് പരിശ്രമിക്കുമെന്ന് സംസ്കാരിക സമ്മേളനത്തിൽ ഷാഫി പറമ്പിൽ എംപിയും ഇകെ വിജയൻ എംഎൽഎയും ഉറപ്പ് നൽകി.

## Article Content

**വളയം: **വളയം പരദേവത ക്ഷേത്രത്തിന് പുത്തൻ പ്രൗഡിയും ചൈതന്യവും പകർന്ന നടപന്തൽ വിശ്വാസികൾക്കായി സമർപ്പിച്ചു. വളയം പരദേവത ക്ഷേത്രത്തിലെ കുളം നവീകരണത്തിന് പരിശ്രമിക്കുമെന്ന് സംസ്കാരിക സമ്മേളനത്തിൽ ഷാഫി പറമ്പിൽ എംപിയും ഇകെ വിജയൻ എംഎൽഎയും ഉറപ്പ് നൽകി.

നടപന്തൽ സമർപ്പണവും സാംസ്കാരിക സമ്മേളനവും ഇന്ന് വൈകിട്ട് നടന്നു. ക്ഷേത്ര തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടാണ് നടപത്തിൽ സമർപ്പിച്ചത്. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഷാഫി പറമ്പിൽ എം.പി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇ.കെ വിജയൻ എംഎൽഎ , ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ് എന്നിവർ സംസാരിച്ചു.

ക്ഷേത്ര പരിപാലന സമിതി പ്രസിഡൻ്റ് കുറ്റിക്കാട്ടിൽ കുഞ്ഞി കണ്ണൻ അധ്യക്ഷനായി. സെക്രട്ടറി അശോകൻ കുനിയിൽ സ്വാഗതവും ട്രഷറർ ആർആർ രാധേഷ് നന്ദിയും പറഞ്ഞു. പി കെ കൃഷ്ണദാസ് രാവിലെ ക്ഷേത്രം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318380/shafi-parambil-mp-and-ek-vijayan-mla-say-they-will-work-to-renovate-the-pond-at-the-valayam-paradevatha-temple)