---
title: " ജ്വലിക്കുന്ന ഓർമ്മകൾ; വളയത്ത് കെ.ഗംഗാധരൻ മാസ്റ്ററെ അനുസ്മരിച്ചു"
english_title: "Burning memories; KGangadharan remembered the master in the ring"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318411/burning-memories-kgangadharan-remembered-the-master-in-the-ring-new-update"
published_at: "2025-10-03T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df33bd1fe74_OORMA.jpg"
keywords: []
---

#  ജ്വലിക്കുന്ന ഓർമ്മകൾ; വളയത്ത് കെ.ഗംഗാധരൻ മാസ്റ്ററെ അനുസ്മരിച്ചു

> **Lead Summary:** **വളയം: **ത്യാഗോജ്വലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കർഷക കമ്മ്യൂണിസ്റ്റായിരുന്ന ജനകീയ നേതാവിന് നാടിൻ്റെ ഓർമ്മ പൂക്കൾ . വളയത്ത് കർഷക - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പാർട്ടി മുഖപത്രവും ശക്തിപ്പെടുത്തുന്നതിൽ അര നൂറ്റാണ്ട് കാലം നേതൃത്വം നൽകിയ കെ.ഗംഗാധരൻ മാസ്റ്ററുടെ നാലാം ചരമവാർഷിക ദിനാചരണത്തിന് തുടക്കമായി .

## Article Content

**വളയം: **ത്യാഗോജ്വലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കർഷക കമ്മ്യൂണിസ്റ്റായിരുന്ന ജനകീയ നേതാവിന് നാടിൻ്റെ ഓർമ്മ പൂക്കൾ . വളയത്ത് കർഷക - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പാർട്ടി മുഖപത്രവും ശക്തിപ്പെടുത്തുന്നതിൽ അര നൂറ്റാണ്ട് കാലം നേതൃത്വം നൽകിയ കെ.ഗംഗാധരൻ മാസ്റ്ററുടെ നാലാം ചരമവാർഷിക ദിനാചരണത്തിന് തുടക്കമായി .

സിപിഐ എം വണ്ണാർകണ്ടി , അടിക്കിലോട്ട് , ചെക്കോറ്റ , മണലോടി ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം ചേരും. ഇന്ന് രാവിലെ പാർട്ടി പ്രവർത്തകർ പ്രകടനമായി എത്തി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി എം സി അശോകൻ അധ്യക്ഷനായി. ഏരിയ കമ്മറ്റി അംഗം എം ദിവാകരൻ,ലോക്കൽ സെക്രട്ടറി കെ.എൻ ദാമോദരൻ , എൻ പി കണ്ണൻ മാസ്റ്റർ, ഇ.കെ കണ്ണൻ എന്നിവർ സംസാരിച്ചു. കെ വിനോദൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318411/burning-memories-kgangadharan-remembered-the-master-in-the-ring-new-update)