---
title: "മാതൃകയായി; ഗാന്ധി ജയന്തി ദിനത്തിൽ ഭൂമിവാതുക്കൽ ടൗൺ ശുചീകരിച്ച് ചങ്ക്സ് ഡ്രൈവേഴ്സ് കൂട്ടായ്മ"
english_title: "Chunks Drivers Association cleans Bhumivathukkal town on Gandhi Jayanti"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318439/chunks-drivers-association-cleans-bhumivathukkal-town-on-gandhi-jayanti"
published_at: "2025-10-03T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df5e65832fa_HGHGFFGF.jpg"
keywords: []
---

# മാതൃകയായി; ഗാന്ധി ജയന്തി ദിനത്തിൽ ഭൂമിവാതുക്കൽ ടൗൺ ശുചീകരിച്ച് ചങ്ക്സ് ഡ്രൈവേഴ്സ് കൂട്ടായ്മ

> **Lead Summary:** **വാണിമേൽ: [** മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വത്തിന്റെ മഹത്വം ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തിൽ ചങ്കസ് ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭൂമിവാതുക്കൽ അങ്ങാടിയും പരിസരവും ശുചീകരിച്ചു.

## Article Content

**വാണിമേൽ: [** മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വത്തിന്റെ മഹത്വം ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തിൽ ചങ്കസ് ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭൂമിവാതുക്കൽ അങ്ങാടിയും പരിസരവും ശുചീകരിച്ചു.

രാവിലെ 7 മണിക്ക് തുടക്കം കുറിച്ച ശുചീകരണ യജ്ഞം മണിക്കൂറുകൾ നീണ്ടു നിന്നു. ശുചീകരണ പ്രവർത്തി ഭൂമിവാതുക്കൽ അങ്ങാടിയിൽ ഗ്രാമ പഞ്ചായത്ത് അംഗം അനസ് നങ്ങാണ്ടി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെയും, മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത സ്വച്ച് ഭാരതത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള സന്ദേശവും അദ്ദേഹം പങ്കുവെച്ചു. ഗാന്ധിജിയുടെ സ്വപ്‌നം ആയിരുന്ന ശുചിത്വ ഭാരതം യാഥാർത്ഥ്യമാക്കാൻ ഇത്തരത്തിലുള്ള കൂട്ടായ്മകൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശുചീകരണ പ്രവർത്തനത്തിന് ചങ്ക്സ് കൂട്ടായ്മ പ്രസിഡന്റ് സലീം കാപ്പാട്ട്, സെക്രട്ടറി മൂസ്സക്കുട്ടി, ശ്രീജിത്ത്‌ കെ പി, ഇസ്മായിൽ എം കെ, അബ്ദുള്ള കാപ്പുമ്മൽ, കുഞ്ഞബ്ദുള്ള വി പി, ഷൌക്കത്ത് കെ കെ, മനോജൻ, ഫൈസൽ ടി പി, ബഷീർ ഇ സി, അലി സി സി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318439/chunks-drivers-association-cleans-bhumivathukkal-town-on-gandhi-jayanti)