---
title: "രാപ്പകല്‍ സമരം; പ്രവാസി സംഘം വാഹന പ്രചരണ ജാഥക്ക് കല്ലാച്ചിയിൽ സ്വീകരണം"
english_title: "Day and night strike Expatriate group vehicle promotion march receives welcome in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318571/day-and-night-strike-expatriate-group-vehicle-promotion-march-receives-welcome-in-kallachi"
published_at: "2025-10-03T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfd9eee5583_rrr.jpg"
keywords: []
---

# രാപ്പകല്‍ സമരം; പ്രവാസി സംഘം വാഹന പ്രചരണ ജാഥക്ക് കല്ലാച്ചിയിൽ സ്വീകരണം

> **Lead Summary:** **നാദാപുരം : [** ''ക്ഷേമ പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാക്കുക'' എന്ന ആവശ്യമുന്നയിച്ചുകൊണ്ട് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി കോഴിക്കോട് ആദായ നികുതി ഓഫീസിനു മുന്‍പില്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് കല്ലാച്ചിയിൽ സ്വീകരണം നല്‍കി.

## Article Content

**നാദാപുരം : [** ''ക്ഷേമ പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാക്കുക'' എന്ന ആവശ്യമുന്നയിച്ചുകൊണ്ട് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി കോഴിക്കോട് ആദായ നികുതി ഓഫീസിനു മുന്‍പില്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് കല്ലാച്ചിയിൽ സ്വീകരണം നല്‍കി.

ഏരിയ പ്രസിഡൻ്റ് സി രാഗേഷ് അധൃക്ഷനായി. ജാഥ ലീഡർ സി വി ഇഖ്ബാൽ,ഉപ ലീഡർ കെ സജീവ്കുമാര്‍, പൈലറ്റ് സലീം മണാട്ട്, മാനേജർ എം സുരേന്ദ്രന്‍ , ഷാഫിജ പുലാക്കല്‍,കെ ആസാദ് , പി പി മൊയ്തീന്‍ കോയ, കെ കെ ശങ്കരന്‍, മഞ്ഞക്കുളം നാരായണന്‍, ടി കെം കണ്ണൻ, എൻ ഗോവിന്ദൻ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ പി അശോകൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318571/day-and-night-strike-expatriate-group-vehicle-promotion-march-receives-welcome-in-kallachi)