---
title: "തൊഴിലാളിക്ക് നേരെഅക്രമം; കല്ലാച്ചിയിൽ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പണിമുടക്കി"
english_title: "Violence against workers Joint Auto Workers Union goes on strike in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318572/violence-against-workers-joint-auto-workers-union-goes-on-strike-in-kallachi"
published_at: "2025-10-03T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfdac417ff1_gxdf.jpg"
keywords: []
---

# തൊഴിലാളിക്ക് നേരെഅക്രമം; കല്ലാച്ചിയിൽ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പണിമുടക്കി

> **Lead Summary:** **നാദാപുരം : [ **ഓട്ടോ തൊഴിലാളി കെ എം സജിത്തിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പണിമുടക്കി പ്രകടനവും പൊതുയോഗവും ചേർന്നു.

## Article Content

**നാദാപുരം : [ **ഓട്ടോ തൊഴിലാളി കെ എം സജിത്തിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പണിമുടക്കി പ്രകടനവും പൊതുയോഗവും ചേർന്നു.

എം സജീവൻ അധ്യക്ഷനായി.എ ടി കെ ഭാസ്കരൻ , എൻ പി അശോകൻ(സിഐടിയു), ആർ റാഷി (എസ്ടിയു), രാജൻ (ഐഎൻടിയുസി), സി വി അനിൽകുമാർ(ബിഎംഎസ്) എന്നിവർ സംസാരിച്ചു. ആർ കെ പ്രകാശൻ സ്വാഗതം പറഞ്ഞു.

മോട്ടോർ തൊഴിലാളി യൂണിയൻ കല്ലാച്ചി സെക്ഷൻ പ്രസിഡന്റ് കെ എം സജിത്തിനെ എസ് ടി യു പ്രവർത്ത പ്രവർത്തകർ മർദ്ദിച്ചത്. ഇന്നലെ വൈകുന്നേരം നാദാപുരം ന്യൂക്ലിയസ് ആശുപത്രിക്ക് സമീപത്ത് വച്ചാണ് അകാരണമായി സജിത്തിനെ മർദ്ദിച്ചു പരിക്കേൽപ്പിച്ചത് സാരമായി പരിക്കേറ്റ സജിത്ത് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി നാദാപുരം പോലീസിൽ പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318572/violence-against-workers-joint-auto-workers-union-goes-on-strike-in-kallachi)