---
title: "എടച്ചേരി പഞ്ചായത്ത് വികസന ജാഥ ഉദ്ഘാടനം ചെയ്തു"
english_title: "Edachery Panchayat Development March inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318583/edachery-panchayat-development-march-inaugurated"
published_at: "2025-10-03T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfebc22a35e_ek.jpg"
keywords: []
---

# എടച്ചേരി പഞ്ചായത്ത് വികസന ജാഥ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **എടച്ചേരി പഞ്ചായത്തിലെ വികസനങ്ങള്‍ വിശദീകരിക്കുന്നതിന്നായി ടി.അനില്‍ കുമാര്‍ ജാഥാ ലീഡറായി 4,5 തിയ്യതികളിലായി നടക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി കാൽ നട പ്രചരണ ജാഥ ഇ.കെ.വിജയന്‍ എം.എല്‍.എ ഇരിങ്ങണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: **എടച്ചേരി പഞ്ചായത്തിലെ വികസനങ്ങള്‍ വിശദീകരിക്കുന്നതിന്നായി ടി.അനില്‍ കുമാര്‍ ജാഥാ ലീഡറായി 4,5 തിയ്യതികളിലായി നടക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി കാൽ നട പ്രചരണ ജാഥ ഇ.കെ.വിജയന്‍ എം.എല്‍.എ ഇരിങ്ങണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു.

ഗംഗാധരന്‍ പാച്ചാക്കര,കളത്തില്‍ സുരേന്ദ്രന്‍ ഉപലീഡര്‍മാരും,പൈലറ്റുമാരായി ടി.വി.ഗോപാലന്‍ ,പി.രാഹുല്‍ യാജ്,പി.താജുദ്ധീന്‍,ടി.കെ.അരവിന്ദാക്ഷന്‍,സി.കെ.ബാലന്‍,വത്സരാജ് മണലാട്ട് എന്നിവരും മാനേജരായി ടി.പി പുരുഷുവുമാണ് ജാഥയിലുള്ളത്.ഉദ്ഘാടന സമ്മേളനത്തിൽ വത്സരാജ് മണലാട്ട് അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ,ഇ.കെ.സജിത്കുമാര്‍,രജീന്ദ്രന്‍ കപ്പള്ളി,ടി.അനില്‍ കുമാര്‍,ടി.കെ.അരവിന്ദാക്ഷന്‍,ടി.പി.പുരുഷു, കളത്തിൽ സുരേന്ദ്രൻ , ഗംഗാധരൻ പാച്ചാക്കര കക്കുറയിൽ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318583/edachery-panchayat-development-march-inaugurated)