---
title: "പുരസ്‌കാര വിതരണം; ഇശൽമാല -ഈസക്ക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു"
english_title: "Ishamala-Isakka awards distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318645/ishamala-isakka-awards-distributed"
published_at: "2025-10-04T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0afa92c63d_FDGFGFGF.jpg"
keywords: []
---

# പുരസ്‌കാര വിതരണം; ഇശൽമാല -ഈസക്ക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം: [**[ ]കലയും സാംസ്കാരികവും കായികവും സംഘടന പ്രവർത്തനവും ജീവ കാരുണ്യവുമായി കോർത്തിണക്കി നിറഞ്ഞുനിന്ന, മർഹൂം കെ മുഹമ്മദ് ഈസ സാഹിബിന്റെ നാമഥേയത്തിൽ ഇശൽമാല മാപ്പിള കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരങ്ങൾ നാദാപുരം മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.

## Article Content

**നാദാപുരം: [**[ ]കലയും സാംസ്കാരികവും കായികവും സംഘടന പ്രവർത്തനവും ജീവ കാരുണ്യവുമായി കോർത്തിണക്കി നിറഞ്ഞുനിന്ന, മർഹൂം കെ മുഹമ്മദ് ഈസ സാഹിബിന്റെ നാമഥേയത്തിൽ ഇശൽമാല മാപ്പിള കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരങ്ങൾ നാദാപുരം മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.

ഇശൽമാല ജനറൽ സിക്രട്ടറി സുബൈർ വെള്ളിയോട് അധ്യക്ഷതയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദ് അലി ചടങ്ങ് ഉൽഘാടനം ചെയ്തു. ബഷീർ തിക്കോടി (മികച്ച ജീവ കാരുണ്യ പ്രവർത്തകൻ) കെ കെ അബ്ദുൽ സലാം അരീക്കോട് (മികച്ച കലാ സംഘാടനം) സി പി പോക്കർ ഹാജി (കായിക സംഘാടനം) എന്നിവരാണ് പുരസ്‌കാരങ്ങൾ സ്വീകരിച്ചത്.

കൂടാതെ യുവ പ്രതിഭകളായ ഹകീം പുൽപ്പറ്റ, നംഷാദ് മലപ്പുറം, ഷാ നാദാപുരം എന്നിവരെയും, കൂടാതെ ബാലൻ ചുഴലി, ശരീഫ് നരിപ്പറ്റ, ഇഖ്ബാൽ നരിപ്പറ്റ, ലത്തീഫ് മാഹി, മാസ്റ്റർ മുഹമ്മദ് അസ്നഫ് ഇവരെയും ചടങ്ങിൽ ആദരിച്ചു. അകാലത്തിൽ പൊലിഞ്ഞ കലാ കാരൻ മുഹമ്മദ് ചാമയുടെ കുടുംബ സഹായ ഫണ്ട് യോഗത്തിൽ കൈമാറി. ഓൺലൈൻ മാപ്പിളപ്പാട്ട് ഗാനാലാപന മത്സരത്തിൽ വിജയിച്ച അഞ്ജല സലിം കീഴ്പറമ്പ്, ദിയ ശരീഫ്, ഹലാ സമാൻ എന്നിവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, ബാപ്പു വെള്ളിപ്പറമ്പ്, ഫിറോസ് ബാബു, ഗാന രചയിതാവ് ബദറുദ്ദീൻ പാറന്നൂർ, നവാസ് പാലേരി, ഐ പി സിദ്ദിഖ്, എം എച്‌ വെള്ളുവങ്ങാട്, കണ്ണൂർ മമ്മാലി, മുക്കം സാജിദ, അഷ്‌റഫ് പുളിക്കൽ, ഫാരിഷ ഹുസ്സൈൻ, ഖമറുദ്ദീൻ കീച്ചേരി,ഹസീന ബീഗം, ശാദിയ ഹക്കീം, എന്നിവർ പങ്കെടുത്തു. ജുനൈദ് മെട്ടമ്മൽ, ഫൈസൽ കന്മനം, അഷ്‌റഫ് നാറാത്ത്, ഷാഫി കരിപ്പൊടി, കാസിം കെ പി, കമാൽ റഫീഖ് എന്നിവർ മുഹമ്മദ് അൽത്താഫ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318645/ishamala-isakka-awards-distributed)