---
title: "തൊഴിലുറപ്പ് പദ്ധതി വിവേചനത്തിനെതിരെ എൽഡിഎഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി"
english_title: "LDF members staged a sit-in protest against discrimination in the employment guarantee scheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318780/ldf-members-staged-a-sit-in-protest-against-discrimination-in-the-employment-guarantee-scheme"
published_at: "2025-10-04T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e14df0b515b_nadapuram.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതി വിവേചനത്തിനെതിരെ എൽഡിഎഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി

> **Lead Summary:** **നാദാപുരം: **തൊഴിലുറപ്പ് പദ്ധതി പ്രകാരം അനുവദിച്ച പ്രവർത്തികൾ നടപ്പിലാക്കുന്നതിലെ വിവേചനത്തിനെതിരെ എൽഡിഎഫ് പ്രതിഷേധം. ജനപ്രതിനിധികൾ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി പി ബാലകൃഷ്ണൻ, ദിലീപ് കുമാർ,എ കെ ബിജിത്ത്,വി പി കുഞ്ഞിരാമൻ,നിഷ മനോജ്,ടി ലീന, റോഷ്നാ പിലാക്കാട്ട്, സുനിത എടവലത്ത് കണ്ടിയിൽ എന്നിവരിണ് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചത്.

## Article Content

**നാദാപുരം: **തൊഴിലുറപ്പ് പദ്ധതി പ്രകാരം അനുവദിച്ച പ്രവർത്തികൾ നടപ്പിലാക്കുന്നതിലെ വിവേചനത്തിനെതിരെ എൽഡിഎഫ് പ്രതിഷേധം. ജനപ്രതിനിധികൾ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി പി ബാലകൃഷ്ണൻ, ദിലീപ് കുമാർ,എ കെ ബിജിത്ത്,വി പി കുഞ്ഞിരാമൻ,നിഷ മനോജ്,ടി ലീന, റോഷ്നാ പിലാക്കാട്ട്, സുനിത എടവലത്ത് കണ്ടിയിൽ എന്നിവരിണ് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചത്.

ഏറെനേരം പ്രതിഷേധം നീണ്ടതോടെ പഞ്ചായത്ത് സെക്രട്ടറി എം പി റജുലാൽ സമരക്കാരുമായി ചർച്ച നടത്തി. മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തൊഴിലുറപ്പ് വിഭാഗത്തിനോട് നിർദ്ദേശം നൽകി. ഇതേ തുടർന്നാണ് പഞ്ചായത്ത് അംഗങ്ങൾ സമരം അവസാനിപ്പിച്ചത്.

രാഷ്ട്രീയ പ്രക്ഷാത്പാദിത്വം വച്ചാണ് യുഡിഎഫ് ഭരിക്കുന്ന നാദാപുരം പഞ്ചായത്ത് എൽഡിഎഫ് അംഗങ്ങളുടെ വാർഡുകളിൽ വികസന പ്രവർത്തനം അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളുടെ സമരത്തിന് പിന്തുണയുമായി എൽഡിഎഫ് നേതാക്കളും പഞ്ചായത്തിൽ എത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318780/ldf-members-staged-a-sit-in-protest-against-discrimination-in-the-employment-guarantee-scheme)