---
title: "വായനയുടെ ലോകത്തിലേക്ക്; ലൈബ്രറികൾക്ക് പുസ്തക വിതരണം നടത്തി"
english_title: "Books were distributed to libraries"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318817/books-were-distributed-to-libraries"
published_at: "2025-10-05T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1f6ee2658f_ek_vijayan.jpg"
keywords: []
---

# വായനയുടെ ലോകത്തിലേക്ക്; ലൈബ്രറികൾക്ക് പുസ്തക വിതരണം നടത്തി

> **Lead Summary:** **നാദാപുരം: **കേരളനിയമസഭ നടത്തിയ പുസ്തകോത്സവത്തിൻ്റെ ഭാഗമായി നാദാപുരം എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാദാപുരം മണ്ഡലത്തിലെ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ലൈബ്രറികൾക്ക് അനുവദിച്ച പുസ്തകങ്ങൾ നാദാപുരം ഗവ: യു.പി.സ്ക്കൂളിൽ ഇ.കെ വിജയൻ എം.എൽ.എ വിതരണം ചെയ്തു.

## Article Content

**നാദാപുരം: **കേരളനിയമസഭ നടത്തിയ പുസ്തകോത്സവത്തിൻ്റെ ഭാഗമായി നാദാപുരം എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാദാപുരം മണ്ഡലത്തിലെ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ലൈബ്രറികൾക്ക് അനുവദിച്ച പുസ്തകങ്ങൾ നാദാപുരം ഗവ: യു.പി.സ്ക്കൂളിൽ ഇ.കെ വിജയൻ എം.എൽ.എ വിതരണം ചെയ്തു.

നാദാപുരം നിയോജക മണ്ഡലത്തിലെ ലൈബ്രറി കൗൺസിൽ അഫിലിയേഷനുള്ള 50 ലൈബ്രറികൾക്കാണ് പുസ്തകം നൽകിയത്. യോഗത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി എം നാണു, എക്സിക്യൂട്ടീവ് അംഗം ടി രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി ശ്രീധരൻ സ്വാഗതവും പി ദിവകരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318817/books-were-distributed-to-libraries)