---
title: "മാറാത്ത ദുരിതം; കണ്ടിവാതുക്കലിൽ ജനവാസ കേന്ദ്രത്തിലിറങ്ങി കാട്ടാനക്കൂട്ടം, വ്യാപക കൃഷിനാശം "
english_title: "herd of wild elephants entered a residential area in Kandivathukkal, causing widespread crop damage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318870/herd-of-wild-elephants-entered-a-residential-area-in-kandivathukkal-causing-widespread-crop-damage"
published_at: "2025-10-05T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e234894bb07_kattana.jpg"
keywords: []
---

# മാറാത്ത ദുരിതം; കണ്ടിവാതുക്കലിൽ ജനവാസ കേന്ദ്രത്തിലിറങ്ങി കാട്ടാനക്കൂട്ടം, വ്യാപക കൃഷിനാശം 

> **Lead Summary:** **നാദാപുരം: ** കണ്ടിവാതുക്കലിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കോഴിക്കോട് ജില്ല അതിർത്തിയായ അഭയഗിരിയിൽ കണ്ണവം വനത്തിൽ നിന്ന് രണ്ട് കുട്ടി ആനകൾ ഉൾപ്പെടെ പതിനാറ് ആനകളാണ് കൃഷിയിടത്തിലിറക്കിയത്.

## Article Content

**നാദാപുരം: ** കണ്ടിവാതുക്കലിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കോഴിക്കോട് ജില്ല അതിർത്തിയായ അഭയഗിരിയിൽ കണ്ണവം വനത്തിൽ നിന്ന് രണ്ട് കുട്ടി ആനകൾ ഉൾപ്പെടെ പതിനാറ് ആനകളാണ് കൃഷിയിടത്തിലിറക്കിയത്.

മാക്കൂൽ അജിത, സി പി ചന്ദ്രൻ, കുഞ്ഞിരാമൻ കല്ലുനിര എന്നിവരുടെ കൃഷിയിടത്തിലെ കവുങ്ങുകളും റബ്ബറുകളും കാട്ടാനകൾ നശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയുടെ റബ്ബർ മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. വനാതിർത്തിയിൽ സോളാർ കമ്പിവേലികൾ ഉണ്ടെങ്കിലും ആനകൾ ഇറങ്ങുന്നതിന് പരിഹാരമായില്ല. വനം വകുപ്പ് അധികൃതരും വാച്ചർമാരും പടക്കം പൊട്ടിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ആനകളെ തുരത്തിയെങ്കിലും വെള്ളിയാഴ്ച്ച രാത്രി കൂട്ടമായാണ് ആനകളെത്തിയതെന്ന് മലയോര വാസികൾ പറഞ്ഞു.

ഇന്നലെ രാത്രി വനം വകുപ്പ് ആർആർടി വളണ്ടിയർമാർ സ്ഥലത്തെത്തി ആനകളെ കണ്ണവം വനത്തിലേക്ക് തുരത്താനുള്ള നടപടി തുടങ്ങി. വനാതിർത്തിയോട് ചേർന്ന ഭാഗത്തെ തെങ്ങുകളും റബ്ബറുകളും ആനകൾ നശിപ്പിച്ചതോടെ പലയിടങ്ങളിലും കൃഷി ചെയ്യാതെ കാട് പിടിച്ച നിലയിലാണ്. ആനകളെ കൂടാതെ കാട്ട് പോത്ത്, മാൻ, മയിൽ എന്നിവയുടെ ശല്യവും രൂക്ഷമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318870/herd-of-wild-elephants-entered-a-residential-area-in-kandivathukkal-causing-widespread-crop-damage)