---
title: "ഗാന്ധിസന്ദേശ യാത്ര ഇന്ന്; കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക് ഇന്ന് വൈകിട്ട് 3 ന്"
english_title: "Gandhi Sandesh Yatra today from Kallachi to Nadapuram at 3 pm today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318953/gandhi-sandesh-yatra-today-from-kallachi-to-nadapuram-at-3-pm-today"
published_at: "2025-10-06T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e32e5134c36_met.jpg"
keywords: []
---

# ഗാന്ധിസന്ദേശ യാത്ര ഇന്ന്; കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക് ഇന്ന് വൈകിട്ട് 3 ന്

> **Lead Summary:** **നാദാപുരം : **ഗാന്ധി ജയന്തിയോടനുബന്ധിച്ച് എംഇടി കോളേജ് വിദ്യാർത്ഥികളും അധ്യാപകരും അണിനിരക്കുന്ന ഗാന്ധി സന്ദേശ യാത്ര ഇന്ന്. കല്ലാച്ചിയിൽ നിന്നും നാദാപുരത്തേക്കാണ് ഗാന്ധി സന്ദേശയാത്ര നടത്തുന്നത്.

## Article Content

**നാദാപുരം : **ഗാന്ധി ജയന്തിയോടനുബന്ധിച്ച് എംഇടി കോളേജ് വിദ്യാർത്ഥികളും അധ്യാപകരും അണിനിരക്കുന്ന ഗാന്ധി സന്ദേശ യാത്ര ഇന്ന്. കല്ലാച്ചിയിൽ നിന്നും നാദാപുരത്തേക്കാണ് ഗാന്ധി സന്ദേശയാത്ര നടത്തുന്നത്.

മൂന്നു മണിക്കാരംഭിക്കുന്ന യാത്ര നാദാപുരം ബസ് സ്റ്റാൻഡിൽ കുട്ടികളുടെ ഫ്ലാഷ് മോബോടെ സമാപിക്കും. ഗാന്ധിജിയുടെ സന്ദേശങ്ങൾക്ക് പ്രസക്തിയേറിയ സമകാലിക സാഹചര്യത്തിൽ ജനങ്ങളെ ചെറിയ തരത്തിലെങ്കിലും ബോധവൽക്കരിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് വിദ്യാർത്തകളും കോളേജധികൃതരും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318953/gandhi-sandesh-yatra-today-from-kallachi-to-nadapuram-at-3-pm-today)