---
title: "കർഷകരോടും യുവാക്കളോടും പ്രതിബദ്ധതയില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നത് -എം.കെ ഭാസ്കരൻ      "
english_title: "The Centre is being ruled by those who have no commitment to farmers and youth M.K. Bhaskaran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318954/the-centre-is-being-ruled-by-those-who-have-no-commitment-to-farmers-and-youth-mk-bhaskaran"
published_at: "2025-10-06T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e32e0fb1be7_rjd.jpg"
keywords: []
---

# കർഷകരോടും യുവാക്കളോടും പ്രതിബദ്ധതയില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നത് -എം.കെ ഭാസ്കരൻ      

> **Lead Summary:** **ഇരിങ്ങണ്ണൂർ: **യുവാക്കളോടും കർഷകരോടും യാതൊരു പ്രതിബദ്ധതയില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാറെന്ന് ആർ.ജെ.ഡി. ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ പ്രസ്താവിച്ചു.കേന്ദ്ര സർക്കാർ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകാതെയും കർഷകരെ ദ്രോഹിക്കുന്നതിനൊപ്പം പാചക വാതക വില വർധനവിലൂടെ വീട്ടമ്മമാരെയും പ്രയാസത്തിലാക്കിയിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

## Article Content

**ഇരിങ്ങണ്ണൂർ: **യുവാക്കളോടും കർഷകരോടും യാതൊരു പ്രതിബദ്ധതയില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാറെന്ന് ആർ.ജെ.ഡി. ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ പ്രസ്താവിച്ചു.കേന്ദ്ര സർക്കാർ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകാതെയും കർഷകരെ ദ്രോഹിക്കുന്നതിനൊപ്പം പാചക വാതക വില വർധനവിലൂടെ വീട്ടമ്മമാരെയും പ്രയാസത്തിലാക്കിയിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങണ്ണൂരിൽ സംഘടിപ്പിച്ച ആർ.ജെ.ഡി. സോഷ്യലിസ്റ്റ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാഗത സംഘം ചെയർമാൻ വളളിൽ പവിത്രൻ അധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി ദാമോധരൻ മുഖ്യപ്രഭാഷണം നടത്തി.

രവീന്ദ്രൻ പാച്ചാക്കര, ഇ.കെ സജിത് കുമാർ, വത്സരാജ് മണലാട്ട് ,വി.കെ പവിത്രൻ , എം.പി വിജയൻ , കെ.രജീഷ്,ടി.പ്രകാശൻ , മനക്കൽ വേണുഗോപാലൻ, ടി. മനോജൻ എന്നിവർ സംസാരിച്ചു.പടം: സോഷ്യലിസ്റ്റ് കുടുംബ സംഗമം ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318954/the-centre-is-being-ruled-by-those-who-have-no-commitment-to-farmers-and-youth-mk-bhaskaran)