---
title: "പാഴായിപ്പോയ 15 വർഷങ്ങൾ തൂണേരിയെ വീണ്ടെടുക്കും ; കാൽനട പ്രചരണ ജാഥ തുടങ്ങി"
english_title: "A walking campaign has begun to reclaim Thuneri after 15 years of waste."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318959/a-walking-campaign-has-begun-to-reclaim-thuneri-after-15-years-of-waste"
published_at: "2025-10-06T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e33600b44a2_thuneri.jpg"
keywords: []
---

# പാഴായിപ്പോയ 15 വർഷങ്ങൾ തൂണേരിയെ വീണ്ടെടുക്കും ; കാൽനട പ്രചരണ ജാഥ തുടങ്ങി

> **Lead Summary:** > **നാദാപുരം: **"പാഴായിപ്പോയ 15 വർഷങ്ങൾ തൂണേരിയെ വീണ്ടെടുക്കും "എന്ന മുദ്രാവാക്യം ഉയർത്തി സി കെ അരവിന്ദാക്ഷൻ നയിക്കുന്ന എൽഡിഎഫ് തൂണേരി പഞ്ചായത്ത് കാൽനട പ്രചരണ ജാഥ തുടങ്ങി. സിപിഐഎം ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

## Article Content

> **നാദാപുരം: **"പാഴായിപ്പോയ 15 വർഷങ്ങൾ തൂണേരിയെ വീണ്ടെടുക്കും "എന്ന മുദ്രാവാക്യം ഉയർത്തി സി കെ അരവിന്ദാക്ഷൻ നയിക്കുന്ന എൽഡിഎഫ് തൂണേരി പഞ്ചായത്ത് കാൽനട പ്രചരണ ജാഥ തുടങ്ങി. സിപിഐഎം ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

പി എം നാണു അധ്യക്ഷനായി.രജീന്ദ്രൻ കപ്പള്ളി,എം പി വിജയൻ ,കെ ജി ലത്തീഫ്,കെ പി സുധീഷ് എന്നിവർ സംസാരിച്ചു.ടി കെ മനീഷ് സ്വാഗതവും ജാഥാ ലീഡർ സി കെ അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു. കെ കെ ബാലരാജ്, കെ സുബൈർ ഹാജി, കെ പി സുധീഷ് എന്നിവർ ഉപലീഡർമാരും വിമൽ കുമാർ കണ്ണങ്കൈ ഡയറക്ടറും, കനവത്ത്ര വി പൈലറ്റുമാണ്. രാവിലെ 9 30 ന് കളത്തറയിൽ നിന്നും ആരംഭിക്കുന്ന ജാഥ ആറുമണിക്ക് തൂണേരിയിൽ സമാപിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318959/a-walking-campaign-has-begun-to-reclaim-thuneri-after-15-years-of-waste)