---
title: "ജലസമൃദ്ധിയിൽ നാട്; 30ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസമെക്കി തചർ കണ്ടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു"
english_title: "Thachar Kandi drinking water project dedicated to the nation, bringing relief to around 30 families"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318993/thachar-kandi-drinking-water-project-dedicated-to-the-nation-bringing-relief-to-around-30-families"
published_at: "2025-10-06T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e354fdd0b71_ghfhff.jpg"
keywords: []
---

# ജലസമൃദ്ധിയിൽ നാട്; 30ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസമെക്കി തചർ കണ്ടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **തൂണേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, നാദാപുരം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പൂർത്തിയാക്കിയ തചർ കണ്ടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. 30 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തിയാക്കിയ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **തൂണേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, നാദാപുരം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പൂർത്തിയാക്കിയ തചർ കണ്ടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. 30 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തിയാക്കിയ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു.

ഈ പദ്ധതി 30 കുടുംബങ്ങള്‍ക്ക് ആശ്വാസമായി. ഗ്രാമപഞ്ചായത്ത് അംഗം എ.കെ.ബിജിത്ത് അധ്യക്ഷത വഹിച്ചു. പദ്ധതിക്ക് സൗജന്യമായി സ്ഥലം നല്‍കിയ ഇല്ലത്ത് ഹരിദാസന് ബ്ലോക്ക് പ്രസിഡന്റ് ഉപഹാരം നല്‍കി. മഹേഷ്.എം.കെ, അജീഷ്.കെ.സി, സവിത.ടി.കെ, അശ്വന്ത്.കെ, നിമേഷ് എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ രജീന്ദ്രന്‍ കപ്പള്ളി സ്വാഗതവും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.അശോകന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318993/thachar-kandi-drinking-water-project-dedicated-to-the-nation-bringing-relief-to-around-30-families)