---
title: "പുറമേരി ടൗണിൽ ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളി; ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ"
english_title: "Toilet waste dumped in residential area in Athurugiriya town; locals suffer due to foul smell"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319066/toilet-waste-dumped-in-residential-area-in-athurugiriya-town-locals-suffer-due-to-foul-smell"
published_at: "2025-10-06T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e38acd6a74b_gghghg.jpg"
keywords: []
---

# പുറമേരി ടൗണിൽ ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളി; ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ

> **Lead Summary:** **പുറമേരി:[ ** പുറമേരി ടൗണിലെ തണ്ണീർപ്പന്തൽ ഓട്ടോ സ്റ്റാൻഡ് പരിസരം ഉൾപ്പെടുന്ന ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളിയത് നാട്ടുകാർക്ക് ദുരിതമായി. കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനത്തിൽ കൊണ്ടുവന്നാണ് മാലിന്യം റോഡരികിൽ തള്ളിയത്.

## Article Content

**പുറമേരി:[ ** പുറമേരി ടൗണിലെ തണ്ണീർപ്പന്തൽ ഓട്ടോ സ്റ്റാൻഡ് പരിസരം ഉൾപ്പെടുന്ന ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളിയത് നാട്ടുകാർക്ക് ദുരിതമായി. കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനത്തിൽ കൊണ്ടുവന്നാണ് മാലിന്യം റോഡരികിൽ തള്ളിയത്.

മാലിന്യം തള്ളിയതിനെ തുടർന്ന് പരിസരവാസികൾക്കും അതുവഴി പോകുന്ന പൊതുജനങ്ങൾക്കും ദുർഗന്ധം കാരണം നടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. സമീപത്തെ വീടുകളിലുള്ളവർക്ക് ഇത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.

മാലിന്യം തള്ളിയവരെ കണ്ടെത്താനായി സമീപത്തെ സി.സി.ടി.വി. കാമറകൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സാമൂഹിക വിരുദ്ധ പ്രവർത്തനത്തിനെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന ആവശ്യം അധികൃതരെ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319066/toilet-waste-dumped-in-residential-area-in-athurugiriya-town-locals-suffer-due-to-foul-smell)