---
title: "തുണേരിയിലെ ഷിബിൻ വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ സുപ്രിം കോടതി നിഷേധിച്ചു"
english_title: "Shibin murder case in Tuneri Supreme Court rejects bail plea of ​​accused"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319141/shibin-murder-case-in-tuneri-supreme-court-rejects-bail-plea-of-accused"
published_at: "2025-10-07T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4766a98226_fff.jpg"
keywords: []
---

# തുണേരിയിലെ ഷിബിൻ വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ സുപ്രിം കോടതി നിഷേധിച്ചു

> **Lead Summary:** **നാദാപുരം : [**തുണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ വെട്ടിക്കൊന്ന കേസിൽ ആറ് മുസ്ലിം ലീഗ് പ്രവർത്തകരുടെ ജാമ്യാപേക്ഷ നിഷേധിച്ച് സുപ്രീം കോടതി. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച തെയ്യമ്പാടി മുനീർ, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുൾ സമദ് എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്.

## Article Content

**നാദാപുരം : [**തുണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ വെട്ടിക്കൊന്ന കേസിൽ ആറ് മുസ്ലിം ലീഗ് പ്രവർത്തകരുടെ ജാമ്യാപേക്ഷ നിഷേധിച്ച് സുപ്രീം കോടതി. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച തെയ്യമ്പാടി മുനീർ, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുൾ സമദ് എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്.

ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവർ ഇപ്പോൾ ജാമ്യം നൽകില്ലെന്നും ഡിസംബറിലേക്ക് ഹർജി മാറ്റുകയാണെന്നും ഉത്തരവിൽ പറഞ്ഞു. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതി ജീവപര്യന്തം കഠിന തടവ് വിധിച്ചത്. സംസ്ഥാന സർക്കാരും ഷിബിൻ്റെ മാതാപിതാക്കളും നൽകിയ അപ്പീലിലായിരുന്നു ശിക്ഷാവിധി. ഷിബിനെ 2015 ജനു വരി 22നാണ് മുസ്ലിംലീഗ്- യൂത്തീഗ് പ്രവർത്തകരായ പ്രതികൾ വെട്ടിക്കൊന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319141/shibin-murder-case-in-tuneri-supreme-court-rejects-bail-plea-of-accused)