---
title: "കുമ്മങ്കോട്  തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്"
english_title: "Jeep carrying workers on canal maintenance falls into canal, injuring four"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319229/four-injured-as-jeep-carrying-workers-on-canal-maintenance-falls-into-canal-BN-MNJ"
published_at: "2025-10-07T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4d61e6c4be_DGFGFGF.jpg"
keywords: []
---

# കുമ്മങ്കോട്  തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്

> **Lead Summary:** **നാദാപുരം: [ ** ഇറിഗേഷൻ വകുപ്പിന്റെ കനാൽ അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് ഓവുചാലിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ഏകദേശം എട്ടരയോടെ കുമ്മങ്കോട് ഒതയോത്ത് സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്.

## Article Content

**നാദാപുരം: [ ** ഇറിഗേഷൻ വകുപ്പിന്റെ കനാൽ അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് ഓവുചാലിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ഏകദേശം എട്ടരയോടെ കുമ്മങ്കോട് ഒതയോത്ത് സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്.

മേപ്പയൂര്‍ സ്വദേശികളായ ബാബു, ഉസ്മാന്‍, സുരേഷ്, ദിനേശ് എന്നി വര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിസരത്തെ കനാല്‍ ജോലിക്ക് പോവുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാളെ മെഡിക്കല്‍ കോളേ ജിലും മറ്റൊരാളെ വടകര ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319229/four-injured-as-jeep-carrying-workers-on-canal-maintenance-falls-into-canal-BN-MNJ)