---
title: "തലമുറകൾ മറക്കരുത്; എംഇടി കോളേജ് വിദ്യാർത്ഥികളുടെ ഗാന്ധിസന്ദേശ യാത്ര മാതൃകയായി"
english_title: "Generations should not forget; MET College students' Gandhisandesh Yatra set an example"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319242/generations-should-not-forget-met-college-students-gandhisandesh-yatra-set-an-example"
published_at: "2025-10-07T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4dd76eddae_DFGBV_.jpg"
keywords: []
---

# തലമുറകൾ മറക്കരുത്; എംഇടി കോളേജ് വിദ്യാർത്ഥികളുടെ ഗാന്ധിസന്ദേശ യാത്ര മാതൃകയായി

> **Lead Summary:** നാദാപുരം :**[** പുതു തലമുറകൾ മറക്കരുത്, രാഷ്ട്ര പിതാവിനെയും അദ്ദേഹം പകർന്ന് നൽകിയ നന്മകളെയും തെരുവിൽ ഗാന്ധി സന്ദേശങ്ങൾ എഴുതിയ പ്ലകാർഡുകളുമായി യുവത്വം നടന്ന് നീങ്ങിയ നല്ല കാഴ്ച്ച. നാദാപുരം എംഇടി കോളേജ് വിദ്യാർത്ഥികളുടെ ഗാന്ധിസന്ദേശ യാത്ര നാടിന് മാതൃകയായി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് എംഇടി കോളേജ് എൻഎസ്എസ് യൂനിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അണിനിരക്കുന്ന ഗാന്ധി സന്ദേശ യാത്ര വേറിട്ട അനുഭവമായി.

## Article Content

നാദാപുരം :**[** പുതു തലമുറകൾ മറക്കരുത്, രാഷ്ട്ര പിതാവിനെയും അദ്ദേഹം പകർന്ന് നൽകിയ നന്മകളെയും തെരുവിൽ ഗാന്ധി സന്ദേശങ്ങൾ എഴുതിയ പ്ലകാർഡുകളുമായി യുവത്വം നടന്ന് നീങ്ങിയ നല്ല കാഴ്ച്ച. നാദാപുരം എംഇടി കോളേജ് വിദ്യാർത്ഥികളുടെ ഗാന്ധിസന്ദേശ യാത്ര നാടിന് മാതൃകയായി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് എംഇടി കോളേജ് എൻഎസ്എസ് യൂനിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അണിനിരക്കുന്ന ഗാന്ധി സന്ദേശ യാത്ര വേറിട്ട അനുഭവമായി.

കല്ലാച്ചിയിൽ നിന്നും നാദാപുരത്തേക്കാണ് ഗാന്ധി സന്ദേശയാത്ര സംഘടിപ്പിച്ചത്. നാദാപുരം ബസ് സ്റ്റാൻഡിൽ കുട്ടികളുടെ ഫ്ലാഷ് മോബോടെയാണ് പരിപാടി സമാപിച്ചത്. ഗാന്ധിജിയുടെ സന്ദേശങ്ങൾക്ക് പ്രസക്തിയേറിയ സമകാലിക സാഹചര്യത്തിൽ ജനങ്ങളെ ചെറിയ തരത്തിലെങ്കിലും ബോധവൽക്കരിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് വിദ്യാർത്തകളും കോളേജധികൃതരും പറഞ്ഞു.

എംഇടി ആട്സ് ആൻ്റ് സയൻസ് കോളേജ് ചെയർമാൻ അബ്ദുൾ നാസർ കരയത്ത് ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൾ യൂസഫ് എൻ അധ്യക്ഷനായി. എൻഎസ്എസ് പോഗ്രാം ഓഫീസർമാരായ മുഹമ്മദ് മുസ്തഫ, മുഹസിന, സ്റ്റുഡൻ്റ് അഡ്വസൈർ നിഷ സുധി ലാൽ , അധ്യാപകരായ ഹമീദ്, ആദർശ് , അസീല, ഫായിസ് , വിഷ്ണു, ശ്രീനാഥ് , സജിത്ത്, നിധേഷ്,ഷോണിമ എന്നിവർ നേതൃത്വം നൽകി. വിനയ , വിസ്മയ , വൈശാലി, കീർത്തന , ഷിയോണ , അലന്യ എന്നിവർ ഗാന്ധി ആദർശം പകർന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319242/generations-should-not-forget-met-college-students-gandhisandesh-yatra-set-an-example)